മസ്കത്ത്: പ്രവാസികൾക്ക് നാട്ടിലെ വൈദ്യുതി, വെള്ളം, ഇൻറർനെറ്റ് ബില്ലുകളടക്കം ഗ ൾഫിലിരുന്നുതന്നെ അടക്കാൻ പുതിയ സംവിധാനം നിലവിൽ വന്നു. മുൻനിര ധനവിനിമയ സ്ഥാപന മായ ലുലു എക്സ്ചേഞ്ച് അന്താരാഷ്ട്ര ബിൽ പേമെൻറ് സംവിധാനമായ പേകീയുമായി ചേർന് നാണ് പുതിയ സംവിധാനം ആരംഭിച്ചത്. യൂട്ടിലിറ്റീസ് ബില്ലുകൾക്കൊപ്പം ഹെൽത്ത്കെയർ, വിദ്യാഭ്യാസ മേഖലയിലെ ബില്ലുകളും ലുലു എക്സ്ചേഞ്ച് വഴിക്ക് അടക്കാൻ കഴിയും.
ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ലതീഷ് വിചിത്രനും പേകീ സി.ഒ.ഒ നെൽസൺ ഇരിസരിയും ഇതു സംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചു. അൽ ഖുവൈറിലെ ലുലു എക്സ്ചേഞ്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ലുലു എക്സ്ചേഞ്ച്-ജി.സി.സി ആൻഡ് ഇന്ത്യ വൈസ് പ്രസിഡൻറ് നാരായൺ പ്രധാൻ അടക്കം വിശിഷ്ട വ്യക്തികളും പെങ്കടുത്തു.
ഉപഭോക്താക്കൾക്ക് പരമാവധി ഉപകാരപ്പെടുന്ന രീതിയിൽ സേവനങ്ങൾ വിപുലീകരിക്കുകയും നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിെൻറ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചതെന്ന് ലുലു എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.