മസ്കത്ത്: ബിദ്ബിദ്-സൂർ പാതയിലെ ശർഖിയ എക്സ്പ്രസ്വേയിലെ തുരങ്കങ്ങളുടെ നിർമാണം അന്തിമഘട്ടത്തിൽ. 80 ശതമാനത്തോളം നിർമാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചതായി ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. രണ്ടു തുരങ്കങ്ങളാണ് ശർഖിയ എക്സ്പ്രസ്വേയിൽ ഉള്ളത്.
മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ സലീം അല്‍ ഫുതൈസിയുടെയും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സലീം ബിന്‍ മുഹമ്മദ് അല്‍ നുഐമിയുടെയും നേതൃത്വത്തില്‍ ഉന്നതതല സംഘം നിര്‍മാണ പുരോഗതി വിലയിരുത്തി.
വാദി അൽ അക്കിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളാണ് പരിശോധിച്ചത്. 600 മീറ്ററിലധികം നദാബ് ടൗൺ തുരങ്കം വൈദ്യുതി ബന്ധം സ്ഥാപിക്കല്‍, സുരക്ഷാ സംവിധാനങ്ങളൊരുക്കല്‍ തുടങ്ങിയ പ്രവൃത്തികളും നടക്കുന്നുണ്ട്. 1440 മീറ്റർ നീളമുള്ള രണ്ടാമത്തെ തുരങ്കം വാദി അൽ അക്കിലാണ്. ഒമാനിൽ ആദ്യമായാണ് റോഡ് നിർമാണ പദ്ധതിയിൽ തുരങ്കങ്ങൾ നിർമിക്കുന്നത്. എക്സ്പ്രസ്വേയിലെ പാലങ്ങളുടേതുൾപ്പെടെ പ്രവൃത്തികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 30 മീറ്റര്‍ മുതല്‍ 90 മീറ്റര്‍ വരെയുള്ള പാലങ്ങളാണുള്ളത്. പ്രത്യേക ക്രെയിനുകൾ ഉപയോഗിച്ചാണ് പാലങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.