മസ്കത്ത്: സ്റ്റാർകെയർ ഗ്രൂപ്പിെൻറ 100 കിടക്കകളുള്ള പുതിയ ആശുപത്രി തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക്കയിൽ പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി അബ്ദുല്ല നാസർ അൽ ബക്രി ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാർകെയർ ഗ്രൂപ് ചെയർമാൻ ഡോ. സാദിഖ് കൊടക്കാട്ട് അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രാലയത്തിലെ പ്രൈവറ്റ് എസ്റ്റാബ്ലിഷ്മെൻറ് വിഭാഗം ഡയറക്ടർ ജനറൽ ഡോ. മാസിൻ അൽ ഖാബൂരിയും സംസാരിച്ചു. 70 കിടക്കകളുണ്ടായിരുന്ന ആശുപത്രിയാണ് നവീകരിച്ചത്. ബർക്കയിലെ ആദ്യത്തേതും സമ്പൂർണവുമായ സ്വകാര്യ ആശുപത്രിയാണ് തങ്ങളുടേതെന്ന് സ്റ്റാർ കെയർ പത്രക്കുറിപ്പിൽ അറിയിച്ചു.
മേഖലയിൽനിന്നുള്ള റഫറൽ രോഗികളെ സ്വീകരിക്കാൻ തക്കവിധത്തിലുള്ള സമഗ്ര സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഡിപ്പാർട്ട്മെൻറിന് പുറമെ ഇ.എൻ.ടി, പീഡിയാട്രിക്, ഗൈനക്കോളജി, ഇേൻറണൽ മെഡിസിൻ, ഒാർത്തോപീഡിക്സ്, ജനറൽ സർജറി, അനസ്തീഷ്യോളജി തുടങ്ങിയ സ്പെഷാലിറ്റി വിഭാഗങ്ങളുടെ സേവനവും ഇവിടെ ലഭിക്കും. മുഴുവൻ സമയ സ്പെഷലിസ്റ്റുമാരുടെയും കൺസൾട്ടൻറുമാരുടെയും വിസിറ്റിങ് ഡോക്ടർമാരുടെയും സേവനവും ഇവിടെ ലഭ്യമാകും. വലിയ കളിസ്ഥലത്തോടെയുള്ള കുട്ടികളുടെ ചികിത്സാ വിഭാഗമായ പീഡിയ 24, സ്ത്രീ രോഗ ചികിത്സക്കുള്ള ‘കഡിൽസ്’ എന്നിവ ബർക്ക ആശുപത്രിയുടെ പ്രത്യേകതകളാണ്. ഉയർന്ന നിലവാരത്തോടെയുള്ളതാണ് ഒാപറേഷൻ തിയറ്ററുകൾ അടക്കം സൗകര്യങ്ങൾ. ഷോൾഡർ ജോയൻറുകൾ പൂർണമായി മാറ്റിവെക്കുന്നതടക്കം ശസ്ത്രക്രിയകൾ ഇവിടെ ചെയ്യാൻ സാധിക്കുമെന്ന് സ്റ്റാർകെയർ ഒമാൻ മാനേജിങ് ഡയറക്ടർ ഡോ. അസ്കർ കുക്കഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.