മസ്കത്ത്: മറ്റു ഗൾഫ് രാജ്യങ്ങൾക്ക് ഒപ്പം തന്നെ ഒമാനിലും ഇക്കുറി ബലിപെരുന്നാൾ ആഘോഷിക്കും. സൗദി സുപ്രീം കോടതി ശനിയാഴ്ച തന്നെ 21ന് പെരുന്നാൾ ആയിരിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഒമാനിൽ ഞായറാഴ്ച രാവിലെയാണ് മതകാര്യ വകുപ്പിെൻറ പ്രഖ്യാപനം ഉണ്ടായത്. പെരുന്നാൾ അവധിക്കായുള്ള കാത്തിരിപ്പിലാണ് സ്വദേശികളും വിദേശികളും. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ അവധി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇങ്ങനെ ലഭിക്കുന്ന പക്ഷം വാരാന്ത്യ അവധി കൂടി ചേർത്ത് ഒമ്പതു ദിവസത്തെ അവധി ലഭിക്കും. സമൂഹമാധ്യമങ്ങളിലൂടെ അവധി പ്രഖ്യാപനം സംബന്ധിച്ച വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. അവധി അറിഞ്ഞശേഷം വേണം നാട്ടിൽ പോകുന്നതടക്കം കാര്യങ്ങൾ തീരുമാനിക്കാനെന്ന് മലയാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.