മസ്കത്ത്: അവധിദിനങ്ങൾ അവസാനിച്ചതോടെ ഇന്നുമുതൽ ഒാഫിസുകളുടെ പ്രവർത്തനം സാ ധാരണ നിലയിലാകും. ദേശീയദിന-നബിദിന അവധികൾക്കൊപ്പം വാരാന്ത്യവും കൂടി ചേർത്ത് അഞ്ചുദിവസത്തെ അവധിയാണ് ലഭിച്ചത്. ഇതേതുടർന്ന് പലരും നാട്ടിലേക്കും ചിലർ യു.എ.ഇയിലേക്കും പോയിരുന്നു. ആളുകളുടെ തിരിച്ചുവരവ് മൂലം വിമാനത്താവളങ്ങളിലും റോഡ് ചെക്പോസ്റ്റുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. അവധി ദിനങ്ങളിൽ രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെട്ടു. ജബൽശംസിൽ നിരവധി സഞ്ചാരികളാണ് എത്തിയത്. പത്ത് ഡിഗ്രിയിൽ താഴെയാണ് ജബൽ അഖ്ദറിലെ രാത്രി താപനില. ജബൽ അഖ്ദർ, വാദി ഷാബ് തുടങ്ങി നിരവധി കേന്ദ്രങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടു.
മസ്കത്ത് ഗവർണറേറ്റിലേതടക്കം വിവിധയിടങ്ങളിലെ പാർക്കുകളും ൈവകുന്നേരങ്ങളിൽ ജനനിബിഡമായിരുന്നു. ഈ വർഷത്തെ നീണ്ട അവധി ദിനങ്ങൾ ഇതോടെ അവസാനിച്ചു. ഇനി ഈദുൽ ഫിത്്റിന് ആയിരിക്കും നീണ്ട അവധി ദിനങ്ങൾ ലഭിക്കുക. പതിവിലും നേരെത്തെയായിരുന്നു ഇത്തവണ ദേശീയദിന അവധി പ്രഖ്യാപനം. ഇതേതുടർന്ന് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് അമിതമായി വർധിപ്പിച്ചെങ്കിലും കുറെയാളുകൾ നാട്ടിൽ പോയതായി ട്രാവൽ ഏജൻസി രംഗത്തുള്ളവർ പറയുന്നു. നാട്ടിലേക്ക് പോകാൻ കഴിയാത്തവർ യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ പോയിരുന്നു. അവധിദിനങ്ങളിൽ കാര്യമായ റോഡപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല എന്നതും ആശ്വാസകരമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.