മസ്കത്ത്: ഇന്ന് ആരംഭിക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂർണമെൻറിെൻറ ട്രോഫി അനാവരണം ചെയ്തു. മസ്കത്തിൽ നടന്ന വർ ണാഭമായ പരിപാടിയിൽ ഏഷ്യൻ ഹോക്കി ഫെഡറേഷൻ ചീഫ് എക്സിക്യൂട്ടിവ് ഡാറ്റോ ത്വയ്യിബ് ഇഖ്റാമും ഒമാൻ ഹോക്കി ഫെഡറേഷൻ പ്രസിഡൻറ് ക്യാപ്റ്റൻ താലിബ് അൽ വഹൈബിയും സ്പോർട്സ് മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് റഷാദ് അൽ ഹിനായിയും ചേർന്നാണ് ട്രോഫി അനാവരണം ചെയ്തത്.
ടൂർണമെൻറിൽ പെങ്കടുക്കുന്ന ഇന്ത്യയടക്കം ആറു രാജ്യങ്ങളുടെ ക്യാപ്റ്റൻമാരും 18 അംഗ ഒമാനി ടീമും പരിപാടിയിൽ പെങ്കടുത്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂർണമെൻറ് മേഖലയിൽ ഹോക്കിയുടെ വളർച്ചക്ക് സഹായകരമാകുെമന്ന് ഏഷ്യൻ ഹോക്കി ഫെഡറേഷൻ പ്രസിഡൻറ് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് 6.55ന് നടക്കുന്ന ആദ്യ മത്സരത്തിൽ ജപ്പാൻ മലേഷ്യയെയും
9.10ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആതിഥേയരായ ഒമാനെയും നേരിടും. ഇന്ത്യയാണ് ലോക റാങ്കിങ്ങിൽ ഉയർന്ന സ്ഥാനത്തുള്ള ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.