മസ്കത്ത്: കാറിൽ അഭ്യാസപ്രകടനം (ഡ്രിഫ്റ്റിങ്) നടത്തിയയാളെ ദോഫാറിൽ പൊലീസ് പിടികൂടി. സമൂഹ മാധ്യമങ്ങളിൽ വൈറലായ വിഡിയോയുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. ദോഫാറിലെ ആളൊഴിഞ്ഞ താഴ്വരകളിൽ ഒന്നിലായിരുന്നു അഭ്യാസപ്രകടനം. പ്രതി പിടിയിലായതായും ഇയാൾക്കെതിരെ നിയമനടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഒമാനിലെ ഗതാഗത നിയമപ്രകാരം ഡ്രിഫ്റ്റിങ് കുറ്റകരമായ പ്രവർത്തനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.