ഒ.ഐ.സി.സി നാഷനൽ അഡ് ഹോക് കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രാർഥനയും
മസ്കത്ത്: യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികളെ ഇന്ത്യയിൽ എത്തിക്കണമെന്നും കേന്ദ്ര സർക്കാർ രക്ഷാദൗത്യം കൂടുതൽ ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ടു ഒ.ഐ.സി.സി നാഷനൽ അഡ് ഹോക് കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രതിജ്ഞയും പ്രാർഥനയും നടത്തി. പ്രസിഡന്റ് സജി ഔസഫ് സമാധാനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ കുട്ടികളായ സെൽവീന സജി, ഫാത്തിമ റിദാ, മാർഹാ സിയാദ്, ദുൽകി ഫിൽ എന്നിവർ പ്രാർഥന നിർവഹിച്ചു.
നേതാക്കളായ എൻ.ഒ. ഉമ്മൻ, നിയാസ് ചെണ്ടയാട്, മമ്മൂട്ടി ഇടക്കുന്നം, ബിന്ദു പാലക്കൽ, മാത്യു മെഴുവേലി, മൊയ്തു വെങ്ങലോട്ട്, റെജി ഇടിക്കുള, റിസ്വിൻ ഹനീഫ, ബേബി തോമസ്, നൗഷാദ് കാക്കടവ്, ബോബി പത്തനാപുരം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.