മു​ഖ്യാ​തി​ഥി ഡോ. ​പി. മു​ഹ​മ്മ​ദ​ലി സം​സാ​രി​ക്കു​ന്നു

അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വാ​ർ​ഷി​ക അ​വാ​ർ​ഡ്​ ദാ​നം: വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

മ​സ്​​ക​ത്ത്​: അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വാ​ർ​ഷി​ക അ​വാ​ർ​ഡ്​ ദാ​നം സം​ഘ​ടി​പ്പി​ച്ചു. പാ​ഠ്യ-​പാ​ഠ്യേ​ത​ര രം​ഗ​ത്ത്​ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും ദീ​ർ​ഘ​നാ​ളാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ച്ച അ​ധ്യാ​പ​ക​രെ​യും ഒാ​ൺ​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. സ്​​കൂ​ൾ സ്ഥാ​പ​ക​ൻ ഡോ. ​പി. മു​ഹ​മ്മ​ദ​ലി ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ പാ​പ്​​രി ഘോ​ഷ്​ പ​രി​പാ​ടി​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഖ്യാ​തി​ഥി​യാ​യ ഡോ. ​പി. മു​ഹ​മ്മ​ദ​ലി സ്​​കൂ​ളി​ൽ 30 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ്രീെ​പ്രെ​മ​റി വി​ഭാ​ഗം കോ​ഒാ​ഡി​നേ​റ്റ​ർ ഹെ​ല​ൻ ലോ​ബോ, അ​സി. അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ മാ​നേ​ജ​ർ എം.​കെ. ഷം​സു എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ൾ​ക്ക്​ ന​ന്ദി പ​റ​ഞ്ഞു. സ്​​കൂ​ളി​ൽ 10​ മു​ത​ൽ 20 വ​ർ​ഷം വ​രെ സേ​വ​നം പൂ​ർ​ത്തീ​ക​രി​ച്ച അ​ധ്യാ​പ​ക​രെ​യും പ​രാ​മ​ർ​ശി​ച്ചു.

സി.​ബി.​എ​സ്.​ഇ പ​ത്ത്, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ, വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ജി.​കെ, ആ​ർ​ട്​​സ്​ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മി​ഡി​ൽ സ്​​കൂ​ൾ സൂ​പ്പ​ർ​വൈ​സ​ർ ഷം​ഷാ​ദ്​ ഹം​സ, ആ​ൻ തോ​മ​സ്, രാ​ജ​ശ്രീ ല​ക്ഷ്​​മ​ൺ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ​െഎ.​എ​സ്.​ജി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ പ്യാ​രി​ജ സി​ദാ​ർ, ​െഎ.​എ​സ്.​ജി വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ജി. ​ശ്രീ​കു​മാ​ർ എ​ന്നി​വ​രും സം​സാ​രി​ച്ചു. ദീ​ർ​ഘ​നാ​ള​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ 29 അ​ധ്യാ​പ​ക​രെ​യാ​ണ്​ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.