സ്കത്ത്: ഒമാനിലെ മുസന്തത്ത് പുരാതന ഇനത്തിൽപെട്ട സുഖ്ബ് എന്ന പേരിൽ അറിയപ്പെടുന്ന ബാർലി ചെടികൾ കണ്ടെത്തിയതായി ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ അറിയിച്ചു. മുസന്തം പർവതനിരകളിലാണ് ഈ ഇനത്തിൽപെട്ട ചെടികൾ കണ്ടെത്തിയതെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ അറിയിച്ചു. ഇത്തരം ചെടികൾ ആദ്യമായാണ് ഒമാനിൽ കണ്ടെത്തുന്നതെന്ന് ഗവേഷകർ പറഞ്ഞു. ദേശീയ ചെടി എന്ന പേരിൽ രജിസ്റ്റർ ചെയ്യാനുള്ള ശ്രമങ്ങളാണ് ബൊട്ടാണിക്കൽ ഗാർഡൻ ടീം ശ്രമിക്കുന്നത്. ഒമാൻ അൽ ഹജർ പർവതനിരകളിൽ കാട്ട് കർപ്പൂരവും നേരത്തെ കണ്ടെത്തിയിരുന്നു. ഇത് ഒമാനി ശാസ്ത്രജ്ഞനായ ശൈഖ് നൂറുദ്ദീൻ അൽ സാൽമിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒമാനിൽ വളരാൻ ഏറെ പ്രയാസകരമായ നിരവധി ഇനം സസ്യജാലങ്ങളും ബൊട്ടാണിക്കൽ ഗാർഡൻ ടീം നട്ടുവളർത്തുന്നുണ്ട്. മഹാലീബ് സസ്യം ഉതിൽ ഉൾപ്പെടും. സമിതി ഒമാനിലെ സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിെൻറ ഭാഗമായി 700 ഫീൽഡ് ട്രിപ്പുകൾ നടത്തിയിട്ടുണ്ട്. ഇത്തരം യാത്രകളിലൂടെ 1100 ചെടികൾ വിദഗ്ധർ ശേഖരിച്ചിരുന്നു.
നഗരവികസനത്തിെൻറ ഭാഗാമയി വംശനാശഭീഷണി നേരിടുന്ന 2000 ഇനം സസ്യങ്ങളെ രക്ഷിക്കുകയും 70,000 വിത്തുകൾ നട്ടുവളർത്താൻ നൽകുകയും ചെയ്തിരുന്നു.
ഒമാനി സസ്യങ്ങൾ കണ്ടെത്തുകയും ശേഖരിക്കുകയും കൃഷി ചെയ്ത് വളർത്തുകയുമാണ് ഒമാൻ ബൊട്ടാണിക്കൽ ഗാർഡെൻറ പ്രധാന ലക്ഷ്യം. ബൊട്ടാണിക്കൽ മേഖലയിൽ ഗവേഷണം നടത്തുക, ജൈവവൈവിധ്യം കാത്തുസൂക്ഷിക്കാനാവശ്യമായ നടപടികൾ എടുക്കുക, പരിസ്ഥിതിയും സസ്യവൈവിധ്യവും കാത്തുസൂക്ഷിക്കുക എന്നിവയും സമിതിയുടെ ചുമതലയാണ്. മസ്കത്ത് ഗവർണറേറ്റിലെ അൽ ഖൂദിൽ ഒമാൻ ബൊട്ടാണിക്കൽ ഗാർഡെൻറ നിർമാണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.