മസ്കത്ത്: അറേബ്യൻ ഒറിക്സുകൾ എന്നറിയപ്പെടുന്ന അറേബ്യൻ മാനുകളുടെ സംരക്ഷണ കേന്ദ്രമാണ് അൽ വുസ്ത വന്യജീവി സംരക്ഷണ കേന്ദ്രം. ഹൈമയിൽ നിന്ന് 100 കിലോമീറ്റർ അകലെ വാദി ജലോനിൽ സ്ഥിതി ചെയ്യുന്ന ഇൗ സംരക്ഷണ കേന്ദ്രത്തിൽ എത്തുന്നവർക്ക് അറേബ്യൻ മാനുകളെ കൺനിറയെ കാണാൻ സാധിക്കും. 2824 ചതുരശ്ര കി.മീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന വന്യജീവി സംരക്ഷണ േകന്ദ്രത്തിൽ അധികവും അറേബ്യൻ മാനുകളാണ്.
1994ലെ രാജകീയ ഉത്തരവനുസരിച്ച് സ്ഥാപിച്ച ഇവിടം അറേബ്യൻ മാൻ സംരക്ഷണ കേന്ദ്രം എന്നാണ് നേരത്തേ അറിയപ്പെട്ടിരുന്നത്. 2007ലെ രാജകീയ ഉത്തരവനുസരിച്ചാണ് ഇത് വന്യജീവി സംരക്ഷണ േകന്ദ്രമായി മാറിയത്. ദീവാൻ ഒാഫ് റോയൽ കോർട്ടിെൻറ മേൽനോട്ടത്തിലാണ് അൽ വുസ്ത വന്യജീവി സംരക്ഷ കേന്ദ്രം. വൈവിധ്യവും സുന്ദരമായ ഭൂപ്രകൃതിയുമുള്ള ഇൗ മേഖല യുെനസ്കോയുടെ പട്ടികയിൽ ഇടംപിടിച്ച ആദ്യ സ്ഥലമാണ്. പിന്നീട് നീക്കം ചെയ്യുകയായിരുന്നു. സംരക്ഷണ േകന്ദ്രത്തിെൻറ ഭാഗമായ അൽ ജാദാ സമതലത്തിൽ മാനുകൾക്കൊപ്പം മുയലുകളെയും ധാരാളമായി കാണാം. അൽ ജാദയുടെ ഭാഗമായ അൽ ഹഖ്ഫ് മലഞ്ചെരിവുകളിൽ നിരവധി വന്യജീവികളുണ്ട്. പ്രകൃതിദത്തമായ ജലസമ്പത്താണ് ഇവിടെ ജീവികളെ ആകർഷിക്കുന്നത്. അറേബ്യൻ ചെന്നായ, ചുവന്ന കുറുക്കൻ, മണൽ കുറുക്കൻ, കാട്ടുപൂച്ച, വരയൻ കഴുതപ്പുലി, അറേബ്യൻ കോഴികൾ എന്നിവയുടെ വിഹാരകേന്ദ്രം കൂടിയാണിത്.
ഇവിടെ 21 ഇനം ഇഴജന്തുക്കൾ ജീവിക്കുന്നതായാണ് കണക്കുകൾ. ഇവയിൽ അപകടകാരികളായ പാമ്പുകളും മറ്റ് വിഷജീവികളും ഉൾപ്പെടും. വിവിധ ഇനം സസ്തനികളും ജീവിക്കുന്നുണ്ട്. എലികൾ, ചുണ്ടലികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. തേളുകൾ, ചിലന്തികൾ തുടങ്ങിയവും ഇൗ മേഖലയിൽ ധാരാളമുണ്ട്. മഴക്കാലങ്ങളിൽ ഇത്തരം ജീവികളുടെ എണ്ണം വർധിക്കുകയും ചെയ്യും. മേഖലയിൽ നിരവധി ഇനം പക്ഷികളെയും കാണാം. വന്യ ജീവിസംരക്ഷണ കേന്ദ്രം ദേശാടനപ്പക്ഷികളുടെ വിശ്രമേകന്ദ്രം കൂടിയാണ്. മുപ്പതിലധികം ഇനം പക്ഷികൾ വർഷം മുഴുവൻ ഇവിടെ കാണപ്പെടുന്നു. കുരുവികൾ, കുളക്കോഴികൾ എന്നിവ ഇവയിൽ ഉൾപ്പെടും. വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ 189 ഇനം സസ്യങ്ങളുണ്ട്. ഇവയിൽ 12 ഇനം ഇൗ മേഖലയിൽ മാത്രം കണ്ടു വരുന്നതാണ്. ഇത്തരം സസ്യങ്ങൾ വന്യജീവികൾക്ക് അത്യാവശ്യമാണ്. ഇവ ഭക്ഷണവും സുരക്ഷിതമായ താമസയിടവും നൽകുന്നു. വെള്ളം ലഭിക്കുന്ന ഇടങ്ങളിലാണ് ഇവ തഴച്ചുവളരുന്നത്. മൂടൽമഞ്ഞും സസ്യങ്ങളുടെ വളർച്ചക്ക് സഹായിക്കുന്നുണ്ട്. മേഖലയിലെ സസ്യങ്ങൾ ആടുകൾക്കും ഒട്ടകങ്ങൾക്കും ഭക്ഷണമാണ്. ചില സസ്യങ്ങളെ ഇവിടങ്ങളിലെ താമസക്കാർ മരുന്നായും ചില സസ്യങ്ങളുടെ ഇലകൾ വസ്ത്ര വ്യവസായത്തിനും ഉപയോഗിക്കുന്നു. ഒൗഷധികളാണ് അറേബ്യൻ മാനുകളുടെ പ്രധാന ഭക്ഷണം. മഴക്കാലത്തിന് ശേഷം സസ്യങ്ങളുടെ പച്ചപ്പ് കെടാതെ കാത്തുസൂക്ഷിക്കാൻ മൂടൽ മഞ്ഞുകൾക്ക് കഴിയും. ഇത് വിവിധ സംസ്യങ്ങളൂടെ വളർച്ചക്കും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.