ഖസാൻ സെൻട്രൽ മാർക്കറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പിടൽ ചടങ്ങിൽനിന്ന്
മസ്കത്ത്: ഖസാൻ ഇക്കണോമിക് സിറ്റിയിൽ പച്ചക്കറികൾക്കും പഴങ്ങൾക്കുമുള്ള സെൻട്രൽ മാർക്കറ്റ് ഒരുക്കുന്നതിനായി സാമ്പത്തിക കരാറുകളിൽ ഒപ്പുവെച്ചു. 40 ദശലക്ഷം റിയാൽ ചെലവിലായിരിക്കും ഖാസെയ്ൻ സെൻട്രൽ മാർക്കറ്റ് ഒരുക്കുക. ഈ വർഷത്തിെൻറ ആദ്യപാദത്തിൽ നടപ്പാക്കും.
ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനാണ് അൽ മവാലേ സെൻട്രൽ മാർക്കറ്റിൽനിന്ന് പച്ചക്കറികൾക്കും പഴങ്ങൾക്കുമായി ഖസാൻ സെൻട്രൽ മാർക്കറ്റിലേക്ക് മാറ്റുന്നതെന്ന് ഖാസെയ്ൻ ഇക്കണോമിക് സിറ്റി ചെയർമാൻ എൻജി. കലാത് ബിൻ ഗുലാം അൽ ബലൂഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.