??????????? ?????????? ?????????????? ???????? ???????????? ???

ഗൃ​ഹാ​തു​​ര​ത്വ​മു​ണ​ർ​ത്തി  സ​ലാ​ല​യി​ലെ കൃ​ഷി​ത്തോ​ട്ട​ങ്ങ​ൾ

മ​സ്​​ക​ത്ത്​: സ​ലാ​ല​യി​ലെ​ത്തു​ന്ന മ​ല​യാ​ളി സ​ഞ്ചാ​രി​ക​ൾ​ക്ക്​ നാ​ടി​​െൻറ ഒാ​ർ​മ​യു​ണ​ർ​ത്തു​ന്ന​താ​ണ്​ ഇ​വി​ടെ​യു​ള്ള കൃ​ഷി​ത്തോ​ട്ട​ങ്ങ​ൾ. തെ​ങ്ങി​ൻ​തോ​പ്പു​ക​ളും വാ​ഴ​ത്തോ​ട്ട​ങ്ങ​ളും വി​ള​ഞ്ഞു​നി​ൽ​ക്കു​ന്ന പ​പ്പാ​യ​മ​ര​ങ്ങ​ളും  നാ​ട്ടി​ട​വ​ഴി​ക​ളെ അ​നു​സ്​​മ​രി​പ്പി​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലെ വ​ഴി​ക​ളു​മൊ​ക്കെ ഗ​ൾ​ഫി​ലെ കേ​ര​ള​മാ​യ സ​ലാ​ല​യി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക്​ കൗ​തു​ക കാ​ഴ്​​ച​യാ​ണ്. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ പ്ര​ധാ​ന കാ​ർ​ഷി​ക​മേ​ഖ​ല​യാ​ണ്​ സ​ലാ​ല​യി​ലെ കൃ​ഷി​ഭൂ​മി​ക​ൾ. രാ​ജ്യ​ത്തി​​െൻറ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഉ​ൽ​പാ​ദ​ന​ത്തി​ൽ ഇ​വി​ടെ​നി​ന്നു​ള്ള വി​ള​വു​ക​ൾ​ക്ക്​ വ​ലി​യ പ​ങ്കു​ണ്ട്. നി​ര​വ​ധി കാ​ർ​ഷി​ക വി​ള​ക​ളാ​ണ്​ സ​ലാ​ല​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. തേ​ങ്ങ​യാ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. പ​പ്പാ​യ, വാ​ഴ​പ്പ​ഴം എ​ന്നി​വ​യും സു​ല​ഭ​മാ​യി ഇ​വി​ടെ കൃ​ഷി​ചെ​യ്യു​ന്നു. മി​ത​മാ​യ താ​പ​നി​ല​യും അ​ന്ത​രീ​ക്ഷ​ത്തി​ലെ ഇൗ​ർ​പ്പ​വും മൂ​ലം വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളു​മ​ട​ക്കം വി​ള​ക​ളും ഇ​വി​ടെ ത​ഴ​ച്ചു​വ​ള​രു​ന്നു​മു​ണ്ട്. നാ​ര​ങ്ങ, ക​രി​മ്പ്, ഗു​വാ​വ, മാ​ത​ളം, റാ​സ്​​ബെ​റി, അ​വോ​ക്കാ​ഡോ തു​ട​ങ്ങി​യ​വ​യാ​ണ്​ ഇ​വി​ടെ വി​ള​യു​ന്ന പ​ഴ​ങ്ങ​ൾ. പ​ച്ച​ക്ക​റി​ക​ളി​ൽ ത​ക്കാ​ളി​യാ​ണ്​ കൂ​ടു​ത​ലാ​യി ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ചോ​ളം, കു​രു​മു​ള​ക്, വെ​ള്ള​രി, വ​ഴു​ത​ന, വാ​ട്ട​ർ​ക്രെ​സ്, പ​ച്ച​ടി​ചീ​ര, സ്വീ​റ്റ്​ പൊ​ട്ട​റ്റോ, പ​യ​ർ തു​ട​ങ്ങി​യ​വ​യും സ​ലാ​ല​യി​ലെ ക​ർ​ഷ​രു​ടെ തോ​ട്ട​ങ്ങ​ളി​ൽ വ​ള​രു​ന്നു. ഇ​വ​യി​ൽ പ​ല​തും വ​ർ​ഷം മു​ഴു​വ​ൻ വി​ള​വു​ല​ഭി​ക്കു​ന്ന​താ​ണ്. മി​ത​മാ​യ കാ​ലാ​വ​സ്​​ഥ​യാ​ണ്​ സ​ലാ​ല ഉ​ൾ​പ്പെ​ടു​ന്ന ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ വ​ർ​ഷം മു​ഴു​വ​ൻ അ​നു​ഭ​വ​പ്പെ​ടാ​റ്. ഗ​ൾ​ഫ്​ മു​ഴു​വ​ൻ വേ​ന​ൽ​ചൂ​ടി​ൽ എ​രി​യു​േ​മ്പാ​ൾ എ​ത്തു​ന്ന ഖ​രീ​ഫ് മ​ഴ ദോ​ഫാ​റി​ലെ കാ​ലാ​വ​സ്​​ഥ​യി​ൽ സ്വാ​ധീ​നം ചൊ​ലു​ത്തു​ന്നു​ണ്ട്. ഇൗ ​വ​ർ​ഷ​ത്തെ ഖ​രീ​ഫ്​ സീ​സ​ന്​​ അ​ടു​ത്ത​മാ​സം 21ഒാ​ടെ അ​വ​സാ​ന​മാ​കും. 
കു​ടി​വെ​ള്ള ആ​വ​ശ്യ​ത്തി​നും മ​റ്റു​മാ​യി ര​ണ്ടു​ പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളാ​ണ്​ സ​ലാ​ല​യി​ലു​ള്ള​ത്. വാ​ദി സ​ഹ​ൽ​നൂ​ത്തും വാ​ദി ജ​ർ​സി​സു​മാ​ണി​ത്. ഭൂ​ഗ​ർ​ഭ ജ​ല​ത്തി​ന്​ പു​റ​മെ അ​രു​വി​ക​ളി​ലെ ജ​ല​വും ഇ​വി​ട​ത്തെ തോ​ട്ട​ങ്ങ​ളി​ൽ ജ​ല​സേ​ച​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പ​ർ​വ​ത​ങ്ങ​ളി​ൽ​നി​ന്നു​ള്ള​തും മ​ഴ​യെ തു​ട​ർ​ന്ന്​ രൂ​പ​പ്പെ​ടു​ന്ന​തു​മാ​യ അ​രു​വി​ക​ളി​ൽ പ​ല​തി​ലെ​യും വെ​ള്ളം ക​ട​ലി​ലേ​ക്കാ​ണ്​ എ​ത്തു​ന്ന​ത്. 

അ​രു​വി​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലാ​യാ​ണ്​ ഉ​ള്ള​ത്​ എ​ന്ന​തി​നാ​ൽ ഭൂ​ഗ​ർ​ഭ ജ​ല​മാ​ണ്​ കൂ​ടു​ത​ലാ​യും ജ​ല​സേ​ച​ന​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത ജ​ല​സേ​ച​ന മാ​ർ​ഗ​ങ്ങ​ൾ​െ​ക്കാ​പ്പം ഡ്രി​പ്പി​ങ്​ തു​ട​ങ്ങി​യ ആ​ധു​നി​ക രീ​തി​ക​ളും ഇ​വി​ട​ത്തെ ക​ർ​ഷ​ക​ർ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്. ദോ​ഫാ​റി​നെ ഒ​മാ​നി​ലെ മ​റ്റു​ പ്ര​ദേ​ശ​ങ്ങ​ളു​മാ​യും ഗ​ൾ​ഫി​ലെ മ​റ്റു​ പ്ര​ദേ​ശ​ങ്ങ​ളു​മാ​യും വേ​ർ​തി​രി​ച്ച്​ നി​ർ​ത്തു​ന്ന​ത്​ തെ​ങ്ങി​ൻ​തോ​പ്പു​ക​ളാ​ണ്. അ​തി​നാ​ൽ, തേ​ങ്ങ ത​ന്നെ​യാ​ണ്​ ഇ​വി​ട​ത്തെ പ്ര​ധാ​ന വി​ള​യും ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​വും. വാ​ഴ​പ്പ​ഴ​മാ​ണ്​ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന വി​ള. പ​പ്പാ​യ​യാ​ണ്​ വാ​ണി​ജ്യ പ്രാ​ധാ​ന്യ​മു​ള്ള മൂ​ന്നാ​മ​ത്തെ വി​ള. ഇ​ത്​ മൂ​ന്നും​ സ​ലാ​ല​യി​ൽ മാ​ത്ര​മാ​ണ്​ വി​ള​യു​ക​യെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ഖ​രീ​ഫ്​ കാ​ല​ത്ത്​ ക​രി​ക്കും വാ​ഴ​പ്പ​ഴ​ങ്ങ​ളും പ​പ്പാ​യ​യു​മെ​ല്ലാം വി​ൽ​പ​ന ന​ട​ത്തു​ന്ന ചെ​റു​ക​ട​ക​ൾ സ​ലാ​ല​യി​ൽ ധാ​രാ​ള​മാ​യി ഉ​യ​രാ​റു​ണ്ട്. ഒ​മാ​​െൻറ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​മെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ ഇ​വ ധാ​രാ​ള​മാ​യി വാ​ങ്ങാ​റു​മു​ണ്ട്. 

Tags:    
News Summary - agricuture farm oman gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.