മസ്കത്ത്: ബുറൈമി ഗവർണറേറ്റിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. മഹ്ദ വിലായത്തിലെ അബുൽ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ഫലജിെൻറ അറ്റകുറ്റപ്പണിക്കായി കുഴി കുഴിക്കവേ മണ്ണിടിഞ്ഞ് വീഴുകയായിരുന്നെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
മരിച്ചവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഉടൻ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒരാളെ മരിച്ചനിലയിലാണ് അവശിഷ്ടങ്ങൾക്കടിയിൽനിന്ന് പുറത്തെടുത്തത്. മറ്റു രണ്ടുപേരുടെ നില ഗുരുതരമാണെന്ന് കണ്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അറ്റകുറ്റപ്പണികൾക്കായി കുഴികൾ കുഴിക്കുന്ന ജോലികൾ ചെയ്യുന്ന സ്ഥാപനങ്ങളും ജോലിക്കാരും സുരക്ഷാ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.