മസ്കത്ത്: സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ കാലാവസ്ഥ പ്രവചനവും മുന്നറിയിപ്പും നൽകുന്നവർക്ക് കർശന മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി.
15,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴയും ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും.
വ്യക്തികളും സമൂഹ മാധ്യമ അക്കൗണ്ടുകളും തെറ്റായ കാലാവസ്ഥ പ്രവചനങ്ങളും മുന്നറിയിപ്പുകളും നടത്തുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി രംഗത്തെത്തിയത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയോ അതിന് കീഴിലുള്ള ഒമാന്‍ മെറ്റിയോറോളജിക്കൽ അതോറിറ്റിയുടെയോ ഔദ്യോഗിക കാലാവസ്ഥ അറിയിപ്പുകള് മാത്രമെ പ്രചരിപ്പിക്കാന്‍ പാടുള്ളൂ. മറ്റുള്ളവ പങ്കുവെക്കുന്ന വ്യക്തികളെയും സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളെയും കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.