മസ്കത്ത്: അസൈബയിൽ അപ്പാർട്ട്മെൻറ് േബ്ലാക്കിൽ തീപിടിത്തം. ചൊവ്വാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് അംഗങ്ങൾ തീയണച്ചു. അകത്തുണ്ടായിരുന്ന ഏഴുപേരെ രക്ഷപ്പെടുത്തി. പുക ശ്വസിച്ച ഇവർക്ക് ആംബുലൻസിൽ പ്രഥമ ശുശ്രൂഷ നൽകി. ഏഴുപേരും ആരോഗ്യവാന്മാരാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
വേനൽകാലമടുത്തതോടെ തീപിടിത്ത സംഭവങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്തുവരുന്നുണ്ട്. റൂവി സി.ബി.ഡി ഏരിയയിൽ താമസസമുച്ചയത്തിന് താഴത്തെ നിലയിലെ ഇലക്ട്രിക്കൽ റിപ്പയർ ഷോപ്പിന് തീപിടിച്ചത് ഏതാനും ദിവസം മുമ്പാണ്.
തീപിടിത്തത്തിൽ റിപ്പയർ ഷോപ്പിെൻറ ഉൾവശം പൂർണമായി കത്തിനശിച്ചു. ആളപായമില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.
റോഡിലൂടെ പോയവരുടെ ശ്രദ്ധയിൽ പെട്ടതിനാലാണ് തീ കൂടുതൽ നാശം വിതക്കും മുമ്പ് അണക്കാൻ കഴിഞ്ഞത്. അപ്പാർട്ട്മെൻറുകളിൽ പ്രവർത്തിക്കുന്ന ഒാഫിസുകളും മറ്റു സ്ഥാപനങ്ങളും സുരക്ഷാ വിഷയത്തിൽ ശ്രദ്ധിക്കാത്തതാണ് തീപിടിത്തങ്ങൾക്ക് കാരണമാകുന്നതെന്നാണ് താമസക്കാർ പറയുന്നത്. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി റോയൽ ഒമാൻ പൊലീസും കർശന മാർഗനിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഒാഫിസുകളുടെ ലൈസൻസ് പുതുക്കും മുമ്പ് ഫയർ എക്സ്റ്റിങ്ക്വിഷറുകൾ, സ്മോക് ഡിറ്റക്ടറുകൾ, വാട്ടർ പമ്പുകൾ എന്നിവയുടെ കാര്യക്ഷമത ഉറപ്പാക്കാൻ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.