മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ വനിത ദിനം ആചരിച്ചു. എംബസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുന്നൂറോളം ഇന്ത്യന്‍, ഒമാനി വനിതകള്‍ പങ്കെടുത്തു. ബസ്മ അല്‍ സൈദ് വിശിഷ്ടാതിഥിയായിരുന്നു. സ്ത്രീക്കും പുരുഷനും തുല്യ അവകാശവും അവസരങ്ങളും ലഭിക്കേണ്ടതുണ്ടെന്ന മന$സ്ഥിതി എല്ലാവരും വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച പത്തു വനിതകളെ ചടങ്ങില്‍ അവര്‍ ആദരിക്കുകയും ചെയ്തു. അംബാസഡറുടെ ഭാര്യ സുഷമ പാണ്ഡെയാണ് പരിപാടിയില്‍ സ്വാഗതം ആശംസിച്ചത്. ചിത്രകാരിയായ സുഷ്മിത ഗുപ്ത ഇന്ത്യയിലെയും ലോകത്തിലെയും സ്ത്രീകളുടെ അവസ്ഥ സംബന്ധിച്ച് പ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അഞ്ച് ഇന്ത്യന്‍ വനിതകളെ കുറിച്ച ഡോക്യുമെന്‍ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.