മത്ര: മത്ര സൂഖില്‍ മലയാളിയുടെ കടയില്‍ മോഷണം. തൃക്കരിപ്പൂര്‍ സ്വദേശി അഹ്മദിന്‍െറ ഹൗസ് ഹോള്‍ഡ് കടയിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കവര്‍ച്ച നടന്നത്.
ഉച്ചവിശ്രമത്തിന് കട അടച്ച നേരത്താണ് പൂട്ട് പൊളിച്ച് കള്ളന്‍ പണവും ടെലിഫോണ്‍ കാര്‍ഡും കവര്‍ന്നത്. ഏകദേശം 400 റിയാലിന്‍െറ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.
സാധാരണഗതിയില്‍ കടയില്‍ പണം വെക്കാറില്ളെങ്കിലും വൈകീട്ട് കലക്ഷന് വേണ്ടി കരുതിവെച്ചിരുന്ന തുകയാണ് നഷ്ടമായതെന്നും കടയുടമ പറഞ്ഞു.
കടക്കുപുറത്ത് വില്‍പനക്കായി വെച്ച ടിന്‍ കട്ടര്‍ ഉപയോഗിച്ചാണ് പൂട്ട് പൊളിച്ചത്. സൂഖില്‍നിന്നു മാറി ഒറ്റപ്പെട്ട ഭാഗത്ത് ഏതാനും കടകള്‍ മാത്രം സ്ഥിതിചെയ്യുന്ന ഭാഗത്താണ് ഇദ്ദേഹത്തിന്‍െറ കട. അതുകൊണ്ടുതന്നെ കാമറ ഈ ഭാഗത്ത് ഇല്ലാത്തതും മോഷണത്തിന് സൗകര്യമായി.
മത്ര പൊലീസില്‍ പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തല്‍ വിരലടയാള വിദഗ്ധരത്തെി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.