മുസന്ദമില്‍ മഴയും  ആലിപ്പഴ വര്‍ഷവും 

മസ്കത്ത്: ന്യൂനമര്‍ദത്തിന്‍െറ ഫലമായി മുസന്ദമില്‍ മഴയും ആലിപ്പഴ വര്‍ഷവും. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി ഇടത്തരവും ശക്തവുമായ മഴ ഗവര്‍ണറേറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ ഉണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
ബുറൈമി ഗവര്‍ണറേറ്റിന്‍െറ ചിലയിടങ്ങളിലും മഴയുണ്ടായി. മുസന്ദമില്‍ ഖസബ്, ബാഖ, ബിബ്ബ എന്നിവിടങ്ങളില്‍ ശക്തമായ മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകിയത് ഗതാഗത തടസ്സത്തിന് കാരണമായി. ആലിപ്പഴവര്‍ഷത്തിന്‍െറ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.  അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. 
ന്യൂനമര്‍ദം നിലനില്‍ക്കുന്നതിനാല്‍ ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തിന, തെക്കുവടക്കന്‍ ശര്‍ഖിയ, മസ്കത്ത് ഗവര്‍ണറേറ്റുകളില്‍ ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍നിന്നും വാദികളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മഴയുടെ ഫലമായി രാജ്യത്ത് താപനിലയില്‍ കുറവുണ്ടായിട്ടുണ്ട്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.