???? ????????? ?????????????? ????????? ??????????? ??????????????? ?????? ????????? ????? ????????????? ?????????????? ????????

ആവേശമായി പട്ടം പറത്തല്‍ ഉത്സവം

സലാല: മകരസംക്രാന്തി ഉത്സവത്തിന്‍െറ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ക്ളബ് രാജസ്ഥാനി വിങ് സംഘടിപ്പിച്ച പട്ടംപറത്തല്‍ ഉത്സവം ആഘോഷാന്തരീക്ഷത്തില്‍ നടന്നു. 
ദാരീസ് ബീച്ചില്‍ നടന്ന പരിപാടി ക്ളബ് വൈസ് പ്രസിഡന്‍റ് യു.പി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്വദേശി പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. വിവിധ വര്‍ണങ്ങളിലും രൂപത്തിലുമുള്ള പട്ടങ്ങള്‍ ആകാശത്ത് പറത്തിയായിരുന്നു ആഘോഷം. 
വിവിധ കലാകായിക മത്സരങ്ങളും നടന്നു. വിജയികളായവര്‍ക്ക് കണ്‍വീനര്‍ സോഹന്‍ലാല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.മസ്കത്ത്: മസ്കത്ത് ഗുജറാത്തി സമാജിന്‍െറ ആഭിമുഖ്യത്തിലും പട്ടം പറത്തല്‍ ഉത്സവം നടന്നു. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ പരിപാടിയില്‍ ആവേശപൂര്‍വം പങ്കുകൊണ്ടതായി ഗുജറാത്തി സമാജ് കണ്‍വീനര്‍ ചന്ദ്രേകാന്ത് വി.ചോതാനി 
പറഞ്ഞു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.