സര്‍ഗവേദി  നാടകോത്സവം നാളെ

സലാല: സര്‍ഗവേദി സലാലയില്‍ സംഘടിപ്പിച്ചുവരുന്ന നാടകോത്സവത്തില്‍ ഈ വര്‍ഷം ഏഴു നാടകങ്ങള്‍ മാറ്റുരക്കും. 
ഈമാസം 17ന് രാത്രി ഏഴിന്  ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഗ്രൗണ്ടിലാണ് നാടകമത്സരം അരങ്ങേറുക. സലാലയിലെ വ്യത്യസ്ത കലാസാംസ്കാരിക സംഘടനകളാണ് നാടകങ്ങള്‍ അവതരിപ്പിക്കുന്നത്. പ്രമുഖ എഴുത്തുകാരുടെ നാടകങ്ങളും പുതിയ രചനകളും ഇവയിലുണ്ട്. ഏഴു നാടകങ്ങളും അന്നുതന്നെ അരങ്ങേറും. കഴിഞ്ഞവര്‍ഷങ്ങളില്‍ നടന്ന മത്സരം നല്ല നിലവാരം പുലര്‍ത്തിയിരുന്നു. 
നാടകങ്ങളുടെ പരിശീലനവും ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണെന്ന്  ഭാരവാഹികളായ സുരേഷ് മേനോന്‍, മോഹന്‍ ദാസ് തമ്പി എന്നിവര്‍ അറിയിച്ചു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.