ഇബ്രി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

ഇബ്രി: ഇബ്രി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയായ പാകിസ്താനി ബാലന്‍ വാഹനാപകടത്തില്‍ മരിച്ചു. യു.കെ.ജി വിദ്യാര്‍ഥിയായ മുഹമ്മദ് ഹസന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അല്‍ നഹ്ദ മേഖലയിലായിരുന്നു അപകടം. പാര്‍ക്കില്‍നിന്ന് മാതാവുമൊത്ത് മടങ്ങവേയായിരുന്നു സംഭവം. മാതാവ് കടയില്‍ പാല്‍ വാങ്ങാന്‍ കയറിയപ്പോള്‍ സൈക്കിള്‍ ചവിട്ടി വരുകയായിരുന്ന ബാലനെ സ്വദേശിയുടെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഹസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇബ്രി കോളജ് ഓഫ് അപൈ്ളഡ് സയന്‍സസിലെ ലെക്ചററായ ഹാരിസ് ആണ് പിതാവ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു. ഹസന്‍െറ മരണത്തില്‍ അനുശോചിച്ച് ഇബ്രി ഇന്ത്യന്‍ സ്കൂളിന് ബുധനാഴ്ച അവധി നല്‍കി

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.