ഡോ. ശ്രീദേവി പി.തഷ്നത്തിനെ സി.ബി.എസ്.ഇ പ്രീ പരീക്ഷാ കൗണ്‍സലറായി നിയോഗിച്ചു

മസ്കത്ത്: സി.ബി.എസ്.ഇ പ്രീ പരീക്ഷാ കൗണ്‍സലറായി ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി പി.തഷ്നത്തിനെ ഈ വര്‍ഷവും നിയോഗിച്ചു. പത്ത്, 12 ഗ്രേഡുകളിലെ വാര്‍ഷിക പരീക്ഷക്ക് മുന്നോടിയായി വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ ലക്ഷ്യമിട്ടാണ് സി.ബി.എസ്.ഇ പ്രിന്‍സിപ്പല്‍മാരെയും പരിശീലനം സിദ്ധിച്ച കൗണ്‍സലര്‍മാരെയും ടെലി കൗണ്‍സലിങ്ങിനായി നിയോഗിക്കുന്നത്. 
ഈ വര്‍ഷം 90 പ്രിന്‍സിപ്പല്‍മാരെയും, കൗണ്‍സലര്‍മാരെയുമാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. 
ഒമാനിലെ കൗണ്‍സലറായി ഡോ. ശ്രീദേവിയെ കഴിഞ്ഞ മൂന്നുവര്‍ഷമായി നിയോഗിച്ചുവരുന്നു. വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദം വര്‍ധിക്കുന്നത് പരീക്ഷയിലെ പ്രകടനത്തെ ബാധിക്കുന്നതായ കണ്ടത്തെലിനെ തുടര്‍ന്നാണ് സി.ബി.എസ്.ഇ സൗജന്യ കൗണ്‍സലിങ് സംവിധാനം ഏര്‍പ്പെടുത്തിയത്.  വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ രക്ഷകര്‍ത്താക്കള്‍ക്കും ടെലികൗണ്‍സിലര്‍മാരെ ബന്ധപ്പെടാം. ഈ വര്‍ഷം ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും isdoman@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ അയച്ചാല്‍ ഈ സൗജന്യ സേവനം ലഭിക്കും.  സബ്ജക്ട് ലൈനില്‍ കൗണ്‍സലിങ് എന്ന് എഴുതിയിരിക്കണം.  99432243 എന്ന മൊബൈല്‍ വിലാസത്തില്‍ ബന്ധപ്പെട്ടാലും ഈ സേവനം ലഭ്യമാകും. 
ഏപ്രില്‍ 29 വരെ പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ എട്ട് വരെയാണ് ഇതിനായി ബന്ധപ്പെടേണ്ടത്. കുട്ടികള്‍ ഉന്നയിക്കുന്ന വിഷയങ്ങളും വിഷമങ്ങളും രഹസ്യമായി സൂക്ഷിച്ച് അവയെ നേരിടാനുള്ള ലളിത മാര്‍ഗങ്ങളാണ് നിര്‍ദേശിക്കുക.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.