മലയാളി യുവതിയുടെ മൃതദേഹം അടുത്തയാഴ്ച നാട്ടിലേക്ക്  കൊണ്ടുപോകും

മസ്കത്ത്: ഈ മാസം ആദ്യം കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയ സലാല ഹില്‍ട്ടണ്‍ ഹോട്ടല്‍ ജീവനക്കാരിയായ തിരുവനന്തപുരം സ്വദേശിനിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. നെടുമങ്ങാട് ആര്യനാട് മീനാങ്കല്‍ കൂട്ടപ്പാറ തടത്തരികത്ത് വിശാലാക്ഷിയുടെ മകള്‍ സിന്ധുവിന്‍െറ (42) മൃതദേഹം ഫെബ്രുവരി മുന്നിന് കമ്പനി ജീവനക്കാരുടെ താമസ സ്ഥലത്താണ് കണ്ടത്തെിയത്. സംഭവവുമായി ബന്ധപ്പെട്ട് യമന്‍ വംശജനെ 24 മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലുവര്‍ഷമായി ഹോട്ടലിലെ ക്ളീനിങ് വിഭാഗത്തിലെ ജോലിക്കാരിയായിരുന്നു സിന്ധു.  അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃതദേഹം ഇപ്പോള്‍ മസ്കത്തിലാണ് ഉള്ളത്. കഴിഞ്ഞദിവസം പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തിയായി. പൊലീസിന്‍െറ ഭാഗത്തുനിന്നുള്ള ചില പേപ്പറുകള്‍ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. ഇതുകൂടി ലഭിക്കുന്നതോടെ മൃതദേഹം കൊണ്ടുപോകും. ഫിലിപ്പീനി സ്വദേശിനിക്ക് ഒപ്പമാണ് സിന്ധു താമസിച്ചിരുന്നത്. താമസസ്ഥലത്ത് കടന്നുകയറിയ പ്രതി സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവരുകയായിരുന്നു. വിധവയായ സിന്ധുവിന് നാട്ടില്‍ ഒരു മകന്‍ മാത്രമാണുള്ളത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.