മസ്കത്ത്: രാജ്യത്തിന്‍െറ കയറ്റുമതിയില്‍ ഓരോ വര്‍ഷവും ക്രമാനുഗതമായ വളര്‍ച്ചയെന്ന് കണക്കുകള്‍. 2012ല്‍ 8.6 ദശലക്ഷം റിയാലായിരുന്ന കയറ്റുമതി 2015 അവസാനത്തില്‍ 10.6 ദശലക്ഷം റിയാലായി ഉയര്‍ന്നതായി വ്യവസായ, വാണിജ്യമന്ത്രി ഡോ.അലി ബിന്‍ മസൂദ് അല്‍ സുനൈദി പറഞ്ഞു. ഒമാനി വ്യവസായ ദിനാഘോഷത്തിന്‍െറ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വര്‍ഷവും ഫെബ്രുവരി ഒമ്പതാണ് വ്യവസായ ദിനമായി ആഘോഷിക്കുന്നത്. 1991ല്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് റുസൈല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സന്ദര്‍ശിച്ചതിന്‍െറ ഓര്‍മക്കായാണ് ഒമാന്‍ വ്യവസായ ദിനം ആഘോഷിക്കുന്നത്.
2015 അവസാനത്തെ കണക്കനുസരിച്ച് രാജ്യത്തിന്‍െറ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 5.33 ശതകോടി റിയാലാണ് വ്യവസായ മേഖലയുടെ വിഹിതമെന്ന് പറഞ്ഞ മന്ത്രി 2020 വരെ നീളുന്ന ഒമ്പതാം പഞ്ചവത്സര പദ്ധതികാലത്ത് പ്രത്യേക ശ്രദ്ധയൂന്നുന്ന അഞ്ചു മേഖലകളില്‍ ഒന്നാണ് വ്യവസായ മേഖലയെന്ന് പറഞ്ഞു.
പക്ഷേ, എണ്ണവിലയിടിവ് മൂലം ഒമാനിലെയും ജി.സി.സി രാഷ്ട്രങ്ങളിലെയും വ്യവസായ മേഖല കടുത്ത ബുദ്ധിമുട്ടിലാണ്. ഇറക്കുമതി ഉല്‍പന്നങ്ങളുടെ വര്‍ധിച്ച സാന്നിധ്യവും ഈ മേഖലക്ക് ഭീഷണിയാകുന്നു. ഇത് മറികടക്കാന്‍ പുതിയ വിപണികള്‍ കണ്ടെത്തേണ്ടതിന്‍െറയും നവീകരണ പദ്ധതികള്‍ നടപ്പാക്കി ചെലവ് കുറച്ച് ആകര്‍ഷകമായ വിലക്ക് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കേണ്ടതിന്‍െറയും ആവശ്യകത വളര്‍ന്നുവരുകയാണെന്നും മന്ത്രി സുനൈദി പറഞ്ഞു.
തന്‍ഫീദ് പരിപാടിയുടെ ഭാഗമായി വ്യവസായ മേഖലയെ കുറിച്ച് നടന്ന ചര്‍ച്ചകളില്‍ അടുത്ത നാലുവര്‍ഷക്കാലം പെട്രോകെമിക്കല്‍, മെറ്റല്‍,നോണ്‍ മെറ്റല്‍, ഭക്ഷ്യോല്‍പാദന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നതായി മന്ത്രി പറഞ്ഞു. ബദല്‍ ഊര്‍ജമാര്‍ഗങ്ങള്‍ കണ്ടത്തെുന്നതിന് ഒപ്പം നവീകരണത്തിനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നുമുള്ള അഭിപ്രായം ഉയര്‍ന്നുവന്നു.
21 പദ്ധതികളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. ഇതില്‍ ചിലത് ഇതിനകം വിവിധ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. മറ്റുള്ളത് സാമ്പത്തിക സാധ്യതാ പഠനത്തിന് ഏറ്റെടുക്കാവുന്നതാണെന്നും അല്‍ സുനൈദി പറഞ്ഞു. പത്തു ദശലക്ഷം റിയാലാണ് ഈ പദ്ധതികളുടെ നിക്ഷേപം. ചില പദ്ധതികള്‍ അടുത്ത നാലുവര്‍ഷ കാലയളവിനുള്ളില്‍ പൂര്‍ത്തിയാകുമ്പോള്‍ ചിലത് അടുത്ത പഞ്ചവത്സര പദ്ധതിയുടെ ആദ്യഘട്ടങ്ങളിലേക്കും നീളും. പ്രകൃതിവാതകത്തിന് ബദലായി സൗരോര്‍ജവും കാറ്റില്‍നിന്നുള്ള ഊര്‍ജവും കല്‍ക്കരി ഊര്‍ജവും ഉപയോഗിക്കുന്നത് സംബന്ധിച്ച് തന്‍ഫീദില്‍ പങ്കെടുത്തവര്‍ ധാരണയായതായും മന്ത്രി പറഞ്ഞു.
ഒമാനി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം സംബന്ധിച്ച് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡെപ്യൂട്ടി ചെയര്‍മാന്‍ അയ്മന്‍ അബ്ദുള്ളാഹ് അല്‍ ഹസനി ചടങ്ങില്‍ പ്രസന്‍േറഷന്‍ അവതരിപ്പിച്ചു.
അടുത്ത ഒമാനി ഉല്‍പന്ന പ്രദര്‍ശനം ഒക്ടോബര്‍ ഒമ്പതുമുതല്‍ 13 വരെ അല്‍ജീരിയയില്‍ നടക്കും. യൂറോപ്യന്‍ വിപണിയിലേക്കും ആഫ്രിക്കന്‍ വിപണിയിലേക്കുമുള്ള പ്രവേശന കവാടമായതിനാലാണ് അല്‍ജീരിയയെ പ്രദര്‍ശനത്തിന് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.