നിസ്വ: എഫ് സി നിസ്വ സംഘടിപ്പിച്ച രണ്ടാമത് അഖില കേരള ഫുട്ബാൾ ടൂർണമെൻറിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കേരള ജേതാക്കളായി. ഫൈനലിൽ ഹിറ്റാച്ചി പവർ ടൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബ്ലാക്ക് ആൻഡ് വൈറ്റ് കേരള ജേതാക്കളായത്.
നിസ്വ ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടിൽ വ്യാഴാഴ്ച രാത്രി പത്തുമണിക്കായിരുന്നു ഉദ്ഘാടന ചടങ്ങ്. സൊഹാർ ഇസ്ലാമിക് ബാങ്ക് മാനേജർ മുഹമ്മദ് ഗരീബി ടൂർണമെൻറ് കിക്കോഫ് നിർവഹിച്ചു. എമിഗ്രേഷൻ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥൻ അഹമ്മദ് അറാസിയും സംബന്ധിച്ചു. രാത്രി മുഴുവൻ മത്സരങ്ങൾ നീണ്ടുനിന്നു. വെള്ളിയാഴ്ച രാവിലെയാണ് ടൂർണമെൻറിെൻറ ഫൈനൽ മത്സരം നടന്നത്. മികച്ച ടീമായി എഫ്.സി നിസ്വയെ തെരഞ്ഞെടുത്തു. എഫ്.സി നിസ്വയിലെ ഫസലിനെ മികച്ച ഗോളിയായും ഭാവിയിലെ താരമായി കോസ്കോ കല എഫ്.സിയിലെ മുസ്തഫയെയും തെരഞ്ഞെടുത്തു.
നല്ല ഗോളിനുള്ള സമ്മാനം എഫ്.സി റൂവിയിലെ അബുവിനാണ് ലഭിച്ചത്. നല്ല കളിക്കാരനായി ഹിറ്റാച്ചി പവർ ടൂളിലെ സാദിഖിനെയും ഡിഫെൻഡറായി ബ്ലാക്ക് ആൻഡ് വൈറ്റ് കേരളയിലെ അഫ്സലിനെയും തെരഞ്ഞെടുത്തു. വിജയികൾക്ക് 250 റിയാൽ കാഷ് പ്രൈസും റേണ്ണഴ്സ് അപ്പിന് 150 റിയാൽ കാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി നൽകിയത്. വിജയികൾക്ക് ടൂർണമെൻറ് കമ്മിറ്റി ഭാരവാഹികളായ അഭിലാഷ്, അലവിക്കുട്ടി, നൗഫൽ ഒരോത്ത്, ഫൈസൽ കാക്കേരി, നിഗേഷ്, നൗഷാദ് കക്കേരി, സതീശ് എന്നിവർ ട്രോഫികൾ കൈമാറി. അക്ബർ വാഴക്കാട് നന്ദി പറഞ്ഞു. കാണികൾക്കായി സംഘടിപ്പിച്ച നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ എൽ.ഇ.ഡി ടി.വി വിനോദ് ഖലക്കും രണ്ടാം സമ്മാനമായ ആൻഡ്രോയിഡ് മൊബൈൽ റഫീഖ് ബഹ്ലക്കും
മൂന്നാം സമ്മാനമായ ഹോം തിയറ്റർ സിസ്റ്റം അൽന യാസ്മിനും നാലാം സമ്മാനമായ റൈബാൻ ഗ്ലാസ് മുനീൻ നിസ്വക്കും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.