?????.???.???? ???.????.???? ???????????????????????????? ?????????? ?????????????????????

എ​സ്​.​ബി.​െ​എ എ​ൻ.​ആ​ർ.​െ​എ  ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ സം​ഗ​മം

മസ്കത്ത്: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ എൻ.ആർ.െഎ ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു. എസ്.ബി.െഎ സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ അടക്കം അഞ്ച് സഹ ബാങ്കുകളുമായി ലയിച്ചതിെൻറ പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം ഉയർത്തുന്നതിെൻറയും സംശയ നിവാരണത്തിന് അവസരമൊരുക്കുന്നതിെൻറയും ഭാഗമായി വിവിധ ജി.സി.സി രാഷ്ട്രങ്ങളിൽ സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായാണ് ഒമാനിൽ സംഗമം നടന്നത്. ഇൻറർകോണ്ടിനെൻറൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ 250ലധികം ഉപഭോക്താക്കൾ പെങ്കടുത്തു. ലയനം, ലയനത്തിന് ശേഷം ലഭിക്കുന്ന ആനുകൂല്യങ്ങൾ തുടങ്ങി വിവിധതരം ചോദ്യങ്ങൾ പരിപാടിയിൽ ഉയർന്നു. 
എസ്.ബി.െഎ തിരുവനന്തപുരം ഹെഡ്ഒാഫിസ് സി.ജി.എം എസ്.വെങ്കിട്ടരാമൻ, മേവാന റീജനൽ മേധാവി ടി.വി.എസ് രമണ റാവു, മുംബൈ കോർപറേറ്റ് ഒാഫിസിൽനിന്നുള്ള ആർ.കെ മിശ്ര, എൻ.ആർ.െഎ സേവന വിഭാഗം ജി.എം പ്രദീപ് കുമാർ മിശ്ര, തിരുവനന്തപുരം ഒാഫിസിലെ എൻ.ആർ.െഎ വിഭാഗം ജനറൽ മാനേജർ ഹർഗോവിന്ദ് സച്ച്ദേവ്, ഡെപ്യൂട്ടി ജനറൽ മാനേജർ സി.എ ജോയി തുടങ്ങിയവർ ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. 
മുസ്തഫ സുൽത്താൻ എക്സ്ചേഞ്ച് കമ്പനിക്കൊപ്പം ഗ്ലോബൽ മണി എക്സ്ചേഞ്ച് കമ്പനിയും ഇനി എസ്.ബി.െഎയുടെ നിയന്ത്രണത്തിലാകും പ്രവർത്തിക്കുക. ഗ്ലോബൽ മണി എക്സ്ചേഞ്ച് മാനേജങ് ഡയറക്ടർ കെ.എസ് സുബ്രഹ്മണ്യനും ജനറൽ മാനേജർ ആർ. മധുസൂദനനും ചടങ്ങിൽ സംബന്ധിച്ചു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.