മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ്  യുവജന പ്രസ്ഥാനം ഓണം ആഘോഷിച്ചു 

മസ്കത്ത്: മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്‍െറ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. റുവി അല്‍ മാസാ ഹാളില്‍ നടന്ന പരിപാടികള്‍ ഇടവക വികാരി ഫാ. ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ വില്‍സണ്‍ വി. ജോര്‍ജ് മുഖ്യാതിഥി ആയിരുന്നു. നന്മയുടെയും സമൃദ്ധിയുടെയും സാഹോദര്യത്തിന്‍െറയും സമത്വത്തിന്‍െറയും കാര്‍ഷിക സംസ്കാരത്തിന്‍െറയും  നല്ല നാളുകളെ അനുസ്മരിക്കുമ്പോള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ ഇവ അന്യമാകുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും ഇവയെ വീണ്ടെടുക്കുന്നതിനുള്ള ശ്രമമാണ് ആഘോഷങ്ങളിലൂടെ ഉണ്ടാകേണ്ടതെന്നും ഓണ സന്ദേശത്തില്‍ വില്‍സണ്‍ വി. ജോര്‍ജ് പറഞ്ഞു. ഇടവക വികാരി ഫാ. ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസോസിയേറ്റ് വികാരി ഫാ. കുര്യാക്കോസ് വര്‍ഗീസ്, ഇടവക സെക്രട്ടറി ബെന്‍സണ്‍ സ്കറിയ, ഭദ്രാസന കൗണ്‍സില്‍ അംഗം മാമ്മന്‍ ജോര്‍ജ് യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്‍റ് ബിജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.  ആഘോഷ പരിപാടികളുടെ ഭാഗമായി മാവേലിയുടെ എഴുന്നള്ളത്ത്, അത്തപ്പൂക്കളം, തിരുവാതിരകളി, പുലിക്കളി, വള്ളപ്പാട്ട്, സംഘനൃത്തം, നാടന്‍ പാട്ട് എന്നിവയും വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തി.  പരിപാടികള്‍ക്ക് കണ്‍വീനര്‍ സാബു തോമസും യുവജന പ്രസ്ഥാനം ഭാരവാഹികളും നേതൃത്വം നല്‍കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.