മസ്കത്ത്: പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസിന്‍െറ ഈ വര്‍ഷത്തെ ഓണം, പെരുന്നാള്‍ ആഘോഷങ്ങള്‍ സീബ് റാമി ഡ്രീം റിസോര്‍ട്ടില്‍ നടന്നു. ഉമ്മര്‍ എരമംഗലത്തിന്‍െറ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വി.ടി. ബല്‍റാം എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. മികച്ച പാര്‍ലമെന്‍േററിയനുള്ള പുരസ്കാരം എം.എല്‍.എക്ക് ചടങ്ങില്‍ സമ്മാനിച്ചു. ശിഫാ അല്‍ ജസീറ ഹോസ്പിറ്റല്‍ ഗ്രൂപ് സ്ഥാപകനും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ.ടി. റബീഉല്ലക്ക് പ്രവാസി കീര്‍ത്തി അവാര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു. പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസ് ഭാരവാഹികളായ വിദ്യന്‍ സുദേവ പണിക്കര്‍, റജി ഇടിക്കുള, ഷൈജന്‍, റോഷന്‍ തോമസ്, മനോജ്, മാന്നാര്‍ ഷെരീഫ്, മൊയ്തു വേങ്ങലാത്ത് എന്നിവരും സംബന്ധിച്ചു. വിവിധ കലാപരിപാടികള്‍ക്കൊപ്പം ഓണസദ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.