?????? ?????????????? ???????????? ???????? ????????? ???????????????? ?????? ????? ????????? ??????? ???

സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍  ഇന്ത്യന്‍ ലയണ്‍സ് ടീം ജേതാക്കള്‍

ബുറൈമി: പെരുന്നാള്‍, ഓണം പ്രമാണിച്ച് ബുറൈമി മാര്‍ക്കറ്റ് വാരിയേഴ്സ് കമ്മിറ്റി സംഘടിപ്പിച്ച സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ ലയണ്‍സ് ടീം ജേതാക്കളായി. 
ബുറൈമി ബ്ളാസ്റ്റേഴ്സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തോല്‍പിച്ചാണ് ഇന്ത്യന്‍ ലയണ്‍സ് ജേതാക്കളായത്. ഏറ്റവും നല്ല ഗോളിയായി കലീല്‍ തൃശൂരിനെയും മികച്ച കളിക്കാരനായി ഫൈസല്‍ കാസര്‍കോടിനെയും തെരഞ്ഞെടുത്തു. 
മാര്‍ക്കറ്റ് വാരിയേഴ്സ്, കെ.എല്‍ 14 കാസര്‍കോട് എന്നിവയാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത മറ്റ് ടീമുകള്‍. റസാഖ് കോട്ടക്കല്‍, അമീര്‍ കല്ലാച്ചി എന്നിവര്‍ മത്സരം നിയന്ത്രിച്ചു. ഷംസുദ്ദീന്‍ കുന്നപ്പള്ളി, ഫസല്‍ കൈപമംഗലം, ശബീല്‍ (അല്‍ശദ എം.ഡി ), ഹുബൈല്‍ കക്കട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഗംഗാധരന്‍ എരിക്കോട്,  അന്‍വര്‍ ബുറൈമി,  പ്രകാശ് കളിച്ചാത്ത്, റഷീദ് പച്ചേരി,  ദിലീപ് താനൂര്‍,  ഷാജി കൊളക്കാട്ടില്‍,  ബാബു ചെമ്മാട്,  ദാസന്‍ കോറാട് എന്നിവര്‍ നേതൃത്വം നല്‍കി. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.