???????? ??????? ????????? ???? ???????? ??????? ???????????? ?????????? ????????? ??? ??????????? ???. ??????? ????? ??????????????

ഇസ്ലാമിന്‍േറത് ഇതര വിശ്വാസങ്ങളെ  മാനിക്കുന്ന കാഴ്ചപ്പാട് –ഡോ. ജാബിര്‍ അമാനി 

മസ്കത്ത്: ഇസ്ലാമിക വിശ്വാസത്തിന്‍െറ അടിത്തറ ഏകദൈവ വിശ്വാസമാണെന്നിരിക്കെ ഇതര മതസ്ഥരുടെ വിശ്വാസങ്ങളും ആചാരങ്ങളും മാനിച്ച് മുന്നോട്ടുപോകാനാണ് വിശ്വാസി ശ്രമിക്കേണ്ടതെന്ന് ഡോ. ജാബിര്‍ അമാനി അഭിപ്രായപ്പെട്ടു. മസ്കത്ത് ഇസ്ലാഹി സെന്‍ററിന്‍െറ  ‘മതം, മാനവികത, സമാധാനം’  കാമ്പയിനിന്‍െറ ഭാഗമായി റൂവി അല്‍മാസാ ഹാളില്‍ സംഘടിപ്പിച്ച ‘വെളിച്ചം’ ഖുര്‍ആന്‍ പഠന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയോടനുബന്ധിച്ച് ‘വെളിച്ചം’  ഖുര്‍ആന്‍ പരീക്ഷ, മദ്റസ പൊതുപരീക്ഷ, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ എന്നിവയില്‍ വിജയികളായവര്‍ക്ക് ഡോ. ജാബിര്‍ അമാനി, അബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വെളിച്ചം പദ്ധതി അക്ബര്‍ സാദിഖ് പരിചയപ്പെടുത്തി. പരിപാടിയില്‍ എം.ഐ.സി പ്രസിഡന്‍റ് ഹുസൈന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കൂളിമാട് ഖിറാഅത്ത് നടത്തി. ജരീര്‍ പാലത്ത് സ്വാഗതവും അജ്മല്‍ ചങ്ങരംകുളം നന്ദിയും പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.