ഒമാനില്‍ കൂടുതല്‍ ചെമ്പ് നിക്ഷേപം കണ്ടത്തെി

മസ്കത്ത്: ഒമാനില്‍ കൂടുതല്‍ ചെമ്പയിര് നിക്ഷേപം കണ്ടത്തെിയതായി ലണ്ടന്‍ ആസ്ഥാനമായ ഖനന കമ്പനി സാവന്ന റിസോഴ്സസ് അറിയിച്ചു. അല്‍ ബായ്ദ മേഖലയിലുള്ള നാലാം ബ്ളോക്കിലും അല്‍ മഹാബ് മേഖലയിലുള്ള ബ്ളോക് അഞ്ചിലുമാണ് ചെമ്പിന്‍െറ നിക്ഷേപം കണ്ടത്തെിയത്. രണ്ട് മേഖലകളിലായി ആറിടത്താണ് ഖനനം നടത്തിയത്. 
അല്‍ മഹാബില്‍നിന്ന് ലഭിച്ച അയിരില്‍ 23.47 ശതമാനമാണ് ചെമ്പിന്‍െറ സാന്നിധ്യമുള്ളത്. അല്‍ ബായ്ദയില്‍നിന്നുള്ള അയിരില്‍ 2.2 ശതമാനമാണ് ചെമ്പിന്‍െറ സാന്നിധ്യം. ഇവിടെതന്നെ വെള്ളിയുടെയും സ്വര്‍ണത്തിന്‍െറയും സാന്നിധ്യവും കണ്ടത്തെിയിട്ടുണ്ട്. വെള്ളിയുടെയും സ്വര്‍ണത്തിന്‍െറയും അളവ് സംബന്ധിച്ച പഠനങ്ങള്‍ നടത്തിവരുകയാണ്. രണ്ടിടങ്ങളിലുമായി 10.7 ദശലക്ഷം മുതല്‍ 29 ദശലക്ഷം വരെ ടണ്‍ ചെമ്പയിര് നിക്ഷേപമുണ്ട്. 
ഇതില്‍നിന്നായി ഒന്നരലക്ഷം മുതല്‍ ഏഴുലക്ഷം വരെ ടണ്‍ ചെമ്പ് വേര്‍തിരിക്കാന്‍ കഴിയുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. മസ്കത്തില്‍നിന്ന് 180 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണ് ഖനന സ്ഥലങ്ങള്‍. ഒമാനിലെ ലോഹ നിക്ഷേപങ്ങള്‍ കണ്ടത്തെുന്ന കമ്പനിയാണ് സാവന്ന റിസോഴ്സസ്. ഖനന കമ്പനികളായ അല്‍ തുറയ്യ എല്‍.എല്‍.സിയിലും അല്‍ ഫൈറൂസ് മൈനിങ്ങിലും കമ്പനിക്ക് 65 ശതമാനം ഓഹരിയുണ്ട്. അടുത്ത വര്‍ഷത്തോടെ കമ്പനി വാണിജ്യാടിസ്ഥാനത്തില്‍ ചെമ്പ് ഉല്‍പാദിപ്പിക്കാന്‍ പദ്ധതിയുണ്ട്. 
ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന ചെമ്പ് സൊഹാര്‍ തുറമുഖം വഴി കയറ്റി അയക്കാനാണ് ആലോചന. 2015ല്‍ സാവന്ന റിസോഴ്സസിന് 4.1 ദശലക്ഷം റിയാലിന്‍െറ പ്രവര്‍ത്തന നഷ്ടമുണ്ടായിരുന്നു. ഇത് മറികടക്കാന്‍ കഴിഞ്ഞവര്‍ഷം നാലുലക്ഷം ഡോളറിന്‍െറ ഓഹരികള്‍ വിറ്റിരുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.