???????? ????????? ????????? ????? ????????

സീബ് സ്കൂളില്‍ ഓണാഘോഷം 

മസ്കത്ത്:  ഉത്സവാന്തരീക്ഷത്തില്‍ സീബ് ഇന്ത്യന്‍ സ്കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഒമ്പത്,10 ക്ളാസുകളിലെ വിദ്യാര്‍ഥികളുടെ സ്പെഷല്‍ അസംബ്ളിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഉച്ചക്കുശേഷം ആഘോഷ പരിപാടികള്‍ എസ്.എം.സി പ്രസിഡന്‍റ് രവി ജയന്തി ഉദ്ഘാടനം ചെയ്തു. പൂക്കളത്തിനൊപ്പം മഹാബലി വരവേല്‍പും പരിപാടിയുടെ കൊഴുപ്പേകി. അധ്യാപികമാരും വിദ്യാര്‍ഥികളും അണിനിരന്ന കൈകൊട്ടിക്കളി, ഓണപ്പാട്ട്, പുരുഷ ജീവനക്കാരുടെ നാടന്‍പാട്ട് എന്നിവയും ശ്രദ്ധേയ പരിപാടികളായിരുന്നു. പ്രിന്‍സിപ്പല്‍ നാഗേഷ് കേല്‍ക്കര്‍, ഷീജാ നായര്‍ എന്നിവരും സംബന്ധിച്ചു. ഓണസദ്യയോടെയാണ് പരിപാടികള്‍ക്ക് തിരശീല വീണത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.