സലാല: സമൃദ്ധമായി മഴ ലഭിച്ച ഖരീഫ് കാലത്തിനുശേഷമത്തെിയ ഓണം സലാലയിലെ മലയാളികള്‍ക്ക് സമൃദ്ധമായ ചിങ്ങമാസത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു. സീസണില്‍ ഒഴുകിയത്തെിയ അഞ്ച് ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ ഇവിടത്തെ എല്ലാ മേഖലയെയും സമ്പന്നമാക്കി. ഈ സമൃദ്ധിയുടെ നിറവിലാണ് ഇന്നലെ വിവിധ കൂട്ടായ്മകളുടെ ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാള വിഭാഗത്തിന്‍െറ ഓണാഘോഷങ്ങള്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയോടെ തുടക്കമായി. ക്ളബ് അങ്കണത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ സലാലയിലെ മലയാളി സമൂഹത്തിന്‍െറ വര്‍ധിച്ച പങ്കാളിത്തമാണുണ്ടായത്. രാവിലെ ആര്‍പ്പു വിളികളുടെ ആരവങ്ങളില്‍ ക്ളബ് ചെയര്‍മാന്‍ മന്‍പ്രീത് സിങ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടന്നു. വടംവലി മത്സരത്തില്‍ കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ തണല്‍ സലാല ഒന്നാം സ്ഥാനത്തത്തെി. സലാല ടൈഗേഴ്സ് രണ്ടാം സ്ഥാനക്കാരായി. ആഘോഷ പരിപാടികള്‍ക്ക് കണ്‍വീനര്‍ ഡോ. നിഷ്താര്‍, കോ. കണ്‍വീനര്‍ അനില്‍ ബാബു, മറ്റു കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒക്ടോബര്‍ 21ന് നടക്കുന്ന കലാ സാംസ്കാരീക സയാഹ്നത്തില്‍ ജഗദീഷ് ഉള്‍പ്പെടെ നിരവധി കലാകാരന്മാര്‍ പങ്കെടുക്കും. എസ്.എന്‍.ഡി.പി സലാല സംഘടിപ്പിച്ച ഓണസദ്യയും മര്‍ത്തോമ സഭയുടെ ഓണസദ്യയും ഇന്നലെ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.