മസ്കത്ത്: ഹമരിയ റൗണ്ട് എബൗട്ടിന് സമീപം ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണിനും ചേര്‍ന്നുള്ള താമസകേന്ദ്രത്തിനും തീപിടിച്ചു. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് ഗള്‍ഫ് കൗണ്‍സില്‍സ് ട്രേഡിങ് എന്ന സ്ഥാപനത്തില്‍ അഗ്നിബാധയുണ്ടായത്. താമസക്കാരായ ബംഗ്ളാദേശ് സ്വദേശികള്‍ ജോലിക്കായി പുറത്തായിരുന്നതിനാല്‍ ആളപായവും പരിക്കും ഒഴിവായി. ബെഡുകളടക്കം ഫര്‍ണിച്ചറുകള്‍ വെച്ചിരുന്ന മുറിയില്‍നിന്നാണ് തീ പടര്‍ന്നത്. സമീപത്തെ പോസ്റ്റില്‍നിന്ന് വീണ തീപ്പൊരിയാണ് അപകടം ഉണ്ടാക്കിയതെന്ന് കരുതുന്നു. ബെഡില്‍ വീണ തീപ്പൊരി ആളിപ്പടരുകയായിരുന്നു. ഗോഡൗണ്‍ പൂര്‍ണമായി കത്തിനശിച്ചു.
പിന്നീടാണ് താമസസ്ഥലത്തേക്ക് തീപടര്‍ന്നത്. 25ഓളം പേരുടെ വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും അടക്കമുള്ളവ പൂര്‍ണമായും കത്തിനശിച്ചു. രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തി കടയിലേക്ക് പടരും മുമ്പ് തീയണച്ചു. ദാര്‍സൈത്തില്‍നിന്നുള്ള സിവില്‍ ഡിഫന്‍സ് യൂനിറ്റാണ് ആദ്യം സ്ഥലത്ത് എത്തിയത്. തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി അമിറാത്തില്‍നിന്ന് രണ്ടാമത്തെ യൂനിറ്റും സ്ഥലത്തത്തെുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.