??????? ?????????????????????? ?????? ???????? ??????????? ????????? ??????????????????

മാര്‍സ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ കേക്ക് നിര്‍മാണ മത്സരം

മസ്കത്ത്: അസൈബയിലെ മാര്‍സ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്കായി കേക്ക് നിര്‍മാണ മത്സരം സംഘടിപ്പിച്ചു. ‘മേക്ക് എ കേക്ക്’ എന്ന തലക്കെട്ടില്‍ നടന്ന മത്സരത്തില്‍ 15 പേര്‍ പങ്കെടുത്തു. 
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും പാവകളുടെയുമടക്കം  വിവിധ രൂപത്തിലുള്ള കേക്കുകള്‍ മത്സരത്തില്‍ പിറവിയെടുത്തു. മല്‍സരം കാണാനും നിരവധി പേര്‍ എത്തിയിരുന്നു. ബോഷറില്‍നിന്നുള്ള മസ്കത്ത് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ഖാലിസ് ഹുമൈദ് അബ്ദുല്ലാഹ് അല്‍ ഹസനി പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു. മാര്‍സ് ഇന്‍റര്‍നാഷനല്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ സി.ഐ. രാജേന്ദ്രപ്രസാദ് സ്വാഗതം പറഞ്ഞു. 
മാര്‍സിന്‍െറ വിവിധ ഒൗട്ട്ലെറ്റുകളില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേക്ക് ഡിസൈനറായ സുഷമ, ചീഫ് ഷെഫ് പ്രശാന്ത്, പേസ്ട്രി ഷെഫ് ദിനേഷ് എന്നിവര്‍ മത്സരത്തിന്‍െറ വിധി കര്‍ത്താക്കള്‍ ആയിരുന്നു. മഹ്നാസ് സുല്‍ഫിക്കാണ് ഒന്നാം സമ്മാനം. സേബക്ക് രണ്ടാം സമ്മാനവും നമിതക്ക് മൂന്നാം സമ്മാനവും സുമിക്ക് പ്രത്യേക സമ്മാനവും ലഭിച്ചു. വിജയികള്‍ക്ക് ആകര്‍ഷക സമ്മാനങ്ങളും പങ്കെടുത്തവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.