സൊഹാര്‍ കേരളോത്സവം നവംബര്‍ 25ന്

സൊഹാര്‍: വടക്കന്‍ ബാത്തിനയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ സൊഹാര്‍ മലയാളി സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും കേരളോത്സവവും യുവജനോത്സവവും സംഘടിപ്പിക്കും. യുവജനോത്സവം ഈ മാസം 28, 29 തീയതികളില്‍ സൊഹാര്‍ സെക്കന്‍ഡറി സ്കൂളിലും സൊഹാര്‍ കേരളോത്സവം നവംബര്‍ 25ന് സൊഹാര്‍ സ്പോര്‍ട്സ് ക്ളബ് ഗ്രൗണ്ടിലുമാണ് നടക്കുക. 25ന് വൈകുന്നേരം 6.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയടക്കം വിശിഷ്ട വ്യക്തികള്‍ സംബന്ധിക്കും. ഇത് തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ കലാപരിപാടികളും നടക്കും. യുവജനോത്സവത്തില്‍ ഒമാനിലെയും യു.എ.ഇയിലെയും നാനൂറോളം പ്രതിഭകള്‍ മാറ്റുരക്കും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, ലളിതഗാനം, ശാസ്ത്രീയ സംഗീതം, പ്രസംഗം തുടങ്ങി 34 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. നാല് സ്റ്റേജുകളിലായി നടക്കുന്ന മത്സരത്തില്‍ പ്രഗല്ഭരായിരിക്കും വിധിനിര്‍ണയം നടത്തുക. തെരഞ്ഞെടുക്കപ്പെടുന്ന ഇനങ്ങള്‍ കേരളോത്സവ വേദിയില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.