സലാല: തുംറൈത്ത് ഇന്ത്യന്‍ സോഷ്യല്‍ അസോസിയേഷന്‍െറ (ടിസ) ഓണം, ഈദ് ആഘോഷം തുടങ്ങി. തുംറൈത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി പ്രസിഡന്‍റ് റസല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷജീര്‍ഖാന്‍ സ്വാഗതവും കണ്‍വീനര്‍ പ്രശാന്ത് നന്ദിയും പറഞ്ഞു. പൂക്കള മത്സരത്തില്‍ ഫൗസിയ ഷജീര്‍, അരുണ്‍ ടീം ഒന്നാം സ്ഥാനത്തത്തെി.
നൂര്‍ അല്‍ ശിഫാ ഹോസ്പിറ്റല്‍, ടീം പാവങ്ങള്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തത്തെിയത്.
വടംവലി മത്സരത്തില്‍ ടീം ഡോളേഴ്സ് ഒന്നാം സ്ഥാനവും പാവങ്ങള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഓണാഘോഷത്തോടനുബന്ധിച്ച് വിപുലമായ ഓണസദ്യയും ഒരുക്കുകയുണ്ടായി. പരിപാടികള്‍ക്ക് സുധി, അശോക്, ബൈജു തോമസ്, റിയാസ്, ബിനു പിള്ള, നാഗരാജന്‍, അബ്ദുല്‍ സലാം, ഷാജി,രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആഘോഷത്തോടനുബന്ധിച്ച കലാകായിക മത്സരങ്ങള്‍ ഏഴിന് തുംറൈത്ത് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 14ന് ഷട്ട്ല്‍ ടൂര്‍ണമെന്‍റും 28ന് സമാപന സമ്മേളനവും നടക്കും. സമ്മേളനത്തില്‍ ഫാദര്‍ ഡേവിസ് ചിറമ്മല്‍ വിശിഷ്ടാതിഥി ആയിരിക്കും.
തുടര്‍ന്ന് വിവിധങ്ങളായ കലാപരിപാടികളും ഗാനവിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് കണ്‍വീനര്‍ പ്രശാന്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.