മസ്കത്ത്: ആപ്പിളിന്‍െറ ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ സെവന്‍, സെവന്‍ പ്ളസ് മോഡലുകളുടെ പ്രീ രജിസ്ട്രേഷന്‍ ഉരീദു വെള്ളിയാഴ്ച ആരംഭിച്ചു. ഉരീദുവിന്‍െറ ഇ-ഷോപ്പ് മുഖേനയാണ് പ്രീ രജിസ്ട്രേഷന്‍ നടത്തേണ്ടത്.
രജിസ്ട്രേഷന്‍ ആരംഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കാനുമാണ് ഉരീദു വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശം പറയുന്നത്. 32 ജി.ബി, 128 ജി.ബി, 256 ജി.ബി സംഭരണ ശേഷികളോടെയുള്ളതാണ് ഐഫോണ്‍ സെവനും സെവന്‍ പ്ളസും. ഇയര്‍ഫോണ്‍ ജാക്കിന് പകരം വയര്‍ലെസ് ഹെഡ്ഫോണ്‍ ടെക്നോളജി ഉപയോഗപ്പെടുത്തിയുള്ള എയര്‍പോഡ്സ് ആണ് പുതിയ ഫോണിന്‍െറ പ്രത്യേകതകളിലൊന്ന്. പൂര്‍ണമായും വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍റ് ആയ ആദ്യത്തെ ഐഫോണ്‍ എന്ന സവിശേഷതയുള്ള ഫോണില്‍ അഡ്വാന്‍സ് എ 10 ഫ്യൂഷന്‍ ചിപ്പാണ് ഉപയോഗിച്ചത്. മറ്റേത് സ്മാര്‍ട്ട് ഫോണിനെക്കാളും പ്രവര്‍ത്തനക്ഷമതയും ഇതുവരെ ഐഫോണിലില്ലാത്ത തരത്തിലുള്ള ബാറ്ററി ലൈഫുമാണ് പുതിയ ഫോണിലുള്ളത്. ഉയര്‍ന്ന റെസല്യൂഷനോടെയുള്ള രണ്ട് ലെന്‍സോടെയുള്ള കാമറ മികച്ച ദൃശ്യങ്ങള്‍ ഉറപ്പുവരുത്തുന്നതാണെന്നും ആപ്പിള്‍ അവകാശപ്പെടുന്നു. ഒൗദ്യോഗികമായി ഒമാനില്‍ ഫോണ്‍ അവതരിപ്പിച്ചിട്ടില്ല. കരിഞ്ചന്തയില്‍നിന്നും യു.എ.ഇയിലെ ഒൗദ്യോഗിക ആപ്പിള്‍ സ്റ്റോറുകളില്‍നിന്നും മറ്റും പലരും പുതിയ ഐഫോണ്‍ സ്വന്തമാക്കിയിട്ടുണ്ട്. ഒമാനില്‍ താരതമ്യേന വില കൂടുതലായതിനാല്‍ ദുബൈയില്‍നിന്ന് വാങ്ങാന്‍ തങ്ങള്‍ താല്‍പര്യപ്പെടുന്നതെന്ന് കടുത്ത ആപ്പ്ള്‍ ആരാധകര്‍ പറയുന്നു. ഐ ഫോണിനൊപ്പം ആപ്പിള്‍ വാച്ചിന്‍െറ രണ്ടാം ശ്രേണിയും പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.