ശിഫ അല്‍ ജസീറ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് യേശുദാസിന്

മസ്കത്ത്: 17ാമത് ശിഫ അല്‍ ജസീറ എക്സലന്‍സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള അവാര്‍ഡിന് കെ.ജെ. യേശുദാസ് അര്‍ഹനായി.  10 ലക്ഷം രൂപയും ശില്‍പവുമടങ്ങുന്നതാണ് പുരസ്കാരം. ഇത്തവണ 10 പേരാണ് വിജയികളെന്ന് ഗ്രൂപ് ചെയര്‍മാന്‍  ഡോ. കെ.ടി. മുഹമ്മദ് റബീഉല്ല പറഞ്ഞു.  
സമൂഹത്തിലെ വിവിധ തുറകളില്‍ നിസ്വാര്‍ഥ സേവനത്തോടെ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.  കാന്‍സര്‍  രോഗ വിദഗ്ധന്‍  ഡോ. വി.പി. ഗംഗാധരന്‍, സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍, സംവിധായകന്‍ സലീം അഹ്മ്മദ്,  നടന്‍ സിദ്ദിഖ്,  ഡോ. ഉമാപ്രേമന്‍, വ്യവസായി അനില്‍ പിള്ള,  വാവ സുരേഷ്, മാധ്യമപ്രവര്‍ത്തകരായ  കമാല്‍ വരദൂര്‍, അന്‍വര്‍ മൊയ്തീന്‍ എന്നിവര്‍ക്കാണ് മറ്റു പുരസ്കാരങ്ങള്‍.  
അനില്‍ പിള്ളക്കുള്ള പുരസ്കാരം 28ന്  മാഞ്ചസ്റ്ററില്‍ നടക്കുന്ന ചടങ്ങില്‍  മമ്മൂട്ടി സമ്മാനിക്കും. ബാക്കി പുരസ്കാരങ്ങള്‍ ഡിസംബര്‍ 30ന്  ഏഴുമണിക്ക് മസ്കത്തില്‍ വിതരണം ചെയ്യും.  പി.കെ. കുഞ്ഞാലിക്കുട്ടി, കോടിയേരി ബാലകൃഷ്ണന്‍, മമ്മൂട്ടി, ഡോ. അനില്‍ പിള്ള, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക. അഞ്ചു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.