കീടനാശിനി: കാര്‍ഷിക വകുപ്പ് നിരീക്ഷണം ശക്തമാക്കുന്നു

മസ്കത്ത്:  അമിത കീടനാശിനി അടങ്ങിയ തോട്ടം ഉല്‍പന്നങ്ങള്‍ വജാജ അതിര്‍ത്തിയില്‍ നശിപ്പിച്ചു. അനുവദനീയമായതിലധികം കീടനാശിനി സാന്നിധ്യം കണ്ടതിനെ തുടര്‍ന്ന് അയല്‍ രാജ്യത്തുനിന്ന് തിരികെ അയച്ച ഉല്‍പന്നങ്ങളാണ് നശിപ്പിച്ചതെന്ന് കാര്‍ഷിക -ഫിഷറീസ് മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. കയറ്റുമതിക്ക് വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഉല്‍പന്നങ്ങള്‍ അതിര്‍ത്തി കടത്തിയത്. തിരിച്ചയച്ച സാധനങ്ങള്‍ വേണ്ട അനുമതിയില്ലാതെ കൊണ്ടുപോയതാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് നശിപ്പിക്കുകയായിരുന്നു. അനുമതി സംബന്ധിച്ച് തങ്ങള്‍ക്ക് വേണ്ടത്ര ധാരണയില്ലായിരുന്നെന്ന് പഴങ്ങളും പച്ചക്കറികളും കൊണ്ടുപോയ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മൊഴി നല്‍കി. ഉടമക്കെതിരെ കേസെടുത്തതായും വിചാരണക്ക് പബ്ളിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയംഅറിയിച്ചു. ആഗോള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഒമാനും അയല്‍രാജ്യങ്ങളും കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റിറക്കുമതി നടത്തുന്നതെന്നും നോട്ടീസില്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.