മസ്കത്ത്: ഒരുമാസം നീളുന്ന ഗള്‍ഫ് സന്ദര്‍ശനത്തിന് മൂന്ന് ഇന്ത്യന്‍ പടക്കപ്പലുകള്‍ മസ്കത്തിലത്തെി. മുംബൈ ആസ്ഥാനമായ പടിഞ്ഞാറന്‍ കപ്പല്‍പടയിലെ അംഗങ്ങളായ ഐ.എന്‍.എസ് ദീപക്, ടര്‍ക്കാഷ്, ഡല്‍ഹി എന്നിവയാണ് മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നങ്കൂരമിട്ടത്. സൗഹൃദരാഷ്ട്രങ്ങളിലെ നാവികസേനയുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്‍െറ ലക്ഷ്യം. റിയര്‍ അഡ്മിറല്‍ റൗണീത് സിങ്ങിന്‍െറ നേതൃത്വത്തില്‍ എത്തിയ കപ്പലുകള്‍ ചൊവ്വാഴ്ചയാണ് ഒമാന്‍ വിടുക. ഇരു നാവികസേനകളും തമ്മിലുള്ള സഹകരണത്തിന്‍െറ മേഖല വിപുലമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കൊപ്പം നേവല്‍ ഓപറേഷന്‍സ്, ഭീകരവാദ ഭീഷണി, കടല്‍ക്കൊള്ളക്കാരെ നേരിടല്‍ തുടങ്ങിയവയും ചര്‍ച്ചക്കുവരും. സേനാംഗങ്ങളുടെ വിവിധ കായിക മത്സരങ്ങളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. പ്രതിരോധമന്ത്രി മനോഹര്‍ പരീകറുടെ ഒമാന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് കപ്പലുകള്‍ മസ്കത്തില്‍ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.