സലാല: ഡിസ്ചാര്‍ജ് ചെയ്തിട്ടും ആശുപത്രി ബില്ലടക്കാന്‍ മാര്‍ഗമില്ലാതെ ഒരാഴ്ചയായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ കഴിയുന്ന രാജു, സുലൈമാനെന്ന പരീതിന് നേരെ ഇന്ത്യന്‍ എംബസിയുടെ സഹായഹസ്തങ്ങള്‍. ഒൗട്ട് പാസ് രേഖകള്‍ തയാറായതായും ആശുപത്രി ബില്ലും തൊഴില്‍ താമസനിയമങ്ങള്‍ ലംഘിച്ചതിന്‍െറ പിഴയും എംബസിതന്നെ അടക്കുമെന്നാണ് അറിയുന്നത്. കോണ്‍സുലാര്‍ ഏജന്‍റ് മന്‍പ്രീത് സിങ് ആവശ്യമായ രേഖകളും മറ്റും എംബസിക്ക് കൈമാറിയിട്ടുണ്ട്. പാസ്പോര്‍ട്ടും ലേബര്‍ കാര്‍ഡുമില്ലാതെ ആശുപത്രിയില്‍ കഴിയുന്ന ഇദ്ദേഹത്തിന്‍റ ദുരിതജീവിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ‘ഗള്‍ഫ് മാധ്യമ’വും മീഡിയവണ്‍ ടി.വിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്ത വന്നതിനുശേഷം ആശുപത്രിയിലേക്ക് സുമനസ്സുകളുടെ ഒഴുക്കായിരുന്നു. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും ഭാരവാഹികള്‍ ആശുപത്രിയിലത്തെി പരീതിനെ സന്ദര്‍ശിച്ചു. 30 വര്‍ഷത്തെ പ്രവാസശേഷം ഒഴിഞ്ഞ പോക്കറ്റും രോഗവുമായി നാട്ടിലേക്ക് തിരിക്കേണ്ടി വരുന്ന ഇദ്ദേഹത്തിന് തുടര്‍ചികിത്സക്ക് എന്തെങ്കിലും സ്വരൂപിച്ചുനല്‍കാനാണ് സാമൂഹികപ്രവര്‍ത്തകരുടെ ശ്രമം. മറ്റു സാങ്കേതിക പ്രയാസങ്ങള്‍ ഉണ്ടായില്ളെങ്കില്‍ പരീതിന് ഒരാഴ്ചകൊണ്ട് നാടണയാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.