മസ്കത്ത്: പുസ്തകപ്രേമികള്‍ക്ക് വായനയുടെ വിരുന്നൊരുക്കി അല്‍ബാജ് ബുക്സ് ഷോറൂം തുറന്നു. സി.ബി.ഡി മേഖലയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സമീപമാണ് ഇരുനിലകളിലായി 5200 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഷോറൂം സ്ഥിതിചെയ്യുന്നത്. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ അധ്യാപകനായ പ്രഫ. മുഹമ്മദ് സാദ് അല്‍ മുഖാദം ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടര പതിറ്റാണ്ടിലേറെയായി ഒമാനില്‍ പുസ്തകവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അല്‍ബാജ്.
ഹൈപര്‍ മാര്‍ക്കറ്റുകള്‍ക്കും മറ്റും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന അല്‍ബാജ് ആദ്യമായാണ് ഷോറൂം തുറക്കുന്നത്. തീം അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ പുസ്തക വില്‍പനശാലയാണ് തങ്ങളുടേതെന്ന് അല്‍ബാജ് ട്രേഡിങ് മാനേജിങ് ഡയറക്ടര്‍ ഷൗക്കത്തലി പറഞ്ഞു. എല്ലാത്തരം പുസ്തകങ്ങള്‍ക്കുമൊപ്പം സ്കൂള്‍, ഓഫിസ് സ്റ്റേഷനറി സാധനങ്ങള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, ഗിഫ്റ്റ് സാധനങ്ങള്‍ എന്നിവയും ഒരുകുടക്കീഴില്‍ ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍ മറ്റാരുടെയും സഹായമില്ലാതെ തെരഞ്ഞെടുക്കാന്‍ പറ്റുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഒമാനെയും അറബ് മേഖലയെയും കുറിച്ചുള്ള പുസ്തകങ്ങള്‍ വെച്ചിട്ടുള്ള ഷെല്‍ഫിന് കോട്ടയുടെ രൂപമാണ് നല്‍കിയിട്ടുള്ളത്. മതപരമായ വിഷയങ്ങളെ കുറിച്ച പുസ്തകങ്ങള്‍ പള്ളിയുടെ രൂപത്തിലും കുക്കറി പുസ്തകങ്ങള്‍ അടുക്കളയുടെ മാതൃകയിലും കുട്ടികളുടെ പുസ്തകങ്ങള്‍ ട്രെയിനിന്‍െറ രൂപത്തിലുമുള്ള ഷെല്‍ഫുകളിലാണ് സജ്ജീകരിച്ചത്. ഓരോവിഭാഗം പുസ്തകങ്ങളും ഇങ്ങനെ പ്രത്യേകമായി രൂപകല്‍പന ചെയ്ത ഷെല്‍ഫുകളിലാണ് ഒരുക്കിയിട്ടുള്ളത്. ഡി.സി ബുക്സിന്‍െറ ഒൗദ്യോഗിക വിതരണക്കാരായ അല്‍ബാജ് മലയാള പുസ്തകങ്ങളുടെ വിപുലമായ ശേഖരവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. റീഡിങ് കോര്‍ണറാണ് മറ്റൊരു സവിശേഷത.
ഉപഭോക്താക്കള്‍ക്ക് പുസ്തകങ്ങള്‍ ഇവിടെയിരുന്ന് വായിച്ചുനോക്കിയശേഷം വേണമെങ്കില്‍ വാങ്ങിയാല്‍ മതിയെന്ന് ഷൗക്കത്തലി പറഞ്ഞു. ഇംഗ്ളീഷ്, അറബിക്, ഹിന്ദി, മലയാളം, തമിഴ് വിഭാഗങ്ങളിലായി ഇരുപതിനായിരത്തോളം പുസ്തകങ്ങള്‍ ഷോറൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.