ബഷീറിന്‍െറ കൃഷിപാഠങ്ങള്‍ക്ക്  നൂറുമേനി വിളവിന്‍െറ തിളക്കം

ഇബ്രി: കടല്‍ കടന്നാല്‍ മണ്ണിനെ മറക്കുന്നവരാണ് സാധാരണ മലയാളികള്‍. എന്നാല്‍, ഉപജീവനത്തിനായി കാല്‍നൂറ്റാണ്ട് മുമ്പ് മരുഭൂമിയിലത്തെുമ്പോഴും പാലക്കാട് പാലതുള്ളി സ്വദേശി ബഷീര്‍ അഹമ്മദ് അലിയുടെ മനസ്സില്‍ പിതാവില്‍നിന്ന് പകര്‍ന്നുകിട്ടിയ കൃഷിപാഠങ്ങളുണ്ടായിരുന്നു. ഈ പാരമ്പര്യത്തിന്‍െറ കരുത്തിലാണ്  ഇബ്രിയിലെ തന്‍െറ വില്ലയില്‍ ഇദ്ദേഹം അടുക്കളത്തോട്ടമൊരുക്കിയത്, അതും 20 വര്‍ഷം മുമ്പ്. ഈ കൃഷിപാഠങ്ങള്‍ തെറ്റിയിട്ടില്ളെന്നതിന്‍െറ തെളിവായി ഇദ്ദേഹത്തിന്‍െറ അടുക്കള തോട്ടത്തില്‍നിന്ന് ഇന്നും മികച്ച വിളവാണ് ലഭിക്കുന്നത്. പ്രവാസികള്‍ക്കിടയില്‍ യഹ്യാ ബഷീര്‍ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന് കൃഷിയെന്നാല്‍ ജീവനാണ്. വില്ലയിലെ രണ്ട് സെന്‍റ് മണ്ണില്‍ ഒരിഞ്ചുപോലും ഒഴിവാക്കാതെ ഇദ്ദേഹം പച്ചക്കറി ചെടികള്‍ നട്ടിട്ടുണ്ട്. മതിലുകളില്‍ സ്റ്റാന്‍ഡ് വെച്ച് ചെറിയ പെട്ടികളിലാക്കിയും കുപ്പിയിലും ഇദ്ദേഹം ചെടികള്‍ നട്ടിട്ടുണ്ട്. 
മനോഹരമായ പൂന്തോട്ടവും വീടിന് മുന്നില്‍ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. വിഷമില്ലാത്ത പച്ചക്കറി കഴിക്കണമെന്ന ആഗ്രഹത്താലാണ് അടുക്കള തോട്ടത്തിലേക്ക് തിരിഞ്ഞതെന്ന് ബഷീര്‍ പറയുന്നു. ജൈവകൃഷിരീതിയാണ് അവലംബിക്കുന്നത്. തക്കാളി, പച്ചമുളക്, കാബേജ്, ബ്രോ കോളി, പയര്‍, ചീര, വഴുതന, ഉരുളക്കിഴങ്ങ്, ചോളം, ലച്ചൂസ്, മുരിങ്ങ, ബീറ്റ്റൂട്ട്, പാവക്ക, കോളിഫ്ളവര്‍ തുടങ്ങി ഏതാണ്ടെല്ലാ പച്ചക്കറികളും ഇദ്ദേഹം സീസണനുസരിച്ച് കൃഷി ചെയ്യുന്നുണ്ട്. 
ചൂടായിത്തുടങ്ങിയതോടെ വെണ്ട, തണ്ണി മത്തന്‍ എന്നിവ നടാന്‍ തുടങ്ങിയിട്ടുണ്ട്. സ്വന്തമായി തയാറാക്കുന്ന കമ്പോസ്റ്റും പിന്നെ ചാണകവുമാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. പിണ്ണാക്ക് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് അലിയിച്ച ശേഷം വെള്ളം ഒഴിച്ചുകൊടുക്കും. മത്തിയുടെ വേസ്റ്റും ശര്‍ക്കരയും കൂട്ടിക്കലര്‍ത്തി ഒരാഴ്ച വെള്ളത്തിലിട്ട ശേഷം കിട്ടുന്ന മിശ്രിതവും ചെടികള്‍ക്ക് നല്‍കാറുണ്ട്. ഇതില്‍ മണമില്ലാതിരിക്കാന്‍ ചെറുനാരങ്ങാ നീര് ചേര്‍ക്കുകയും ചെയ്യും. രാവിലെയും വൈകുന്നേരവുമാണ് അടുക്കളത്തോട്ടത്തിന്‍െറ പരിപാലനത്തിന് സമയം കണ്ടത്തെുന്നതെന്ന് ബഷീര്‍ പറഞ്ഞു.
 സ്വന്തമായി ഉപയോഗിക്കുന്നതിനേക്കാള്‍ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കുമെല്ലാം സൗജന്യമായി പച്ചക്കറി നല്‍കുന്നതിലാണ് ഇദ്ദേഹം ആനന്ദം കണ്ടത്തെുന്നത്.  തക്കാളി, ഉരുളക്കിഴങ്ങ്, ചീര തുടങ്ങിയവ പാക്കറ്റിലാക്കി വീടുകളില്‍ എത്തിച്ചുനല്‍കാറുണ്ട്. ഇബ്രി ഇന്ത്യന്‍ സ്കൂളിലെ ട്രഷറര്‍കൂടിയായ ഇദ്ദേഹം സ്കൂളിലെ അധ്യാപകര്‍ക്കും പച്ചക്കറികള്‍ എത്തിച്ചുനല്‍കുന്നു.
 സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ ഇദ്ദേഹത്തിന്‍െറ അടുക്കളത്തോട്ടം സന്ദര്‍ശിക്കാറുണ്ട്. തോട്ടം കാണാനത്തെുന്നവരെ ഇദ്ദേഹം പച്ചക്കറികള്‍ നല്‍കിയാണ് യാത്രയയക്കാറ്. ആര്‍ക്കും പച്ചക്കറികളും തോട്ടത്തില്‍നിന്ന് പൂവ് പറിക്കാനും സ്വാതന്ത്ര്യമുണ്ട്. കൃഷി ചെയ്യുന്നതിനൊപ്പം മറ്റുള്ളവരുടെ ഇടയില്‍ പ്രോത്സാഹനവും ബോധവത്കരണവും നടത്തുന്നതിലും ഇദ്ദേഹം സന്തോഷം കണ്ടത്തെുന്നു. കൃഷിചെയ്യാന്‍ താല്‍പര്യം പറയുന്നവര്‍ക്ക് ബഷീര്‍ വിത്തും വളവും എത്തിച്ചുനല്‍കുകയും വേണ്ട നിര്‍ദേശങ്ങളും സഹായവും നല്‍കുകയും ചെയ്യും. 
സ്ഥലം കുറവാണെന്നത് അടുക്കള തോട്ടത്തില്‍നിന്ന് പിന്‍വലിയുന്നതിനുള്ള ന്യായീകരണമല്ളെന്നാണ് ഇദ്ദേഹത്തിന്‍െറ പക്ഷം. കഴിഞ്ഞവര്‍ഷം ബഷീറിന്‍െറ നേതൃത്വത്തില്‍ ഇബ്രി ഇന്ത്യന്‍ സ്കൂളില്‍ നല്ല കൃഷിത്തോട്ടം ഉണ്ടാക്കുകയും നെല്ല് ഉള്‍പ്പെടെ ഒട്ടനവധി കൃഷി നടത്തുകയും ചെയ്തിരുന്നു. ഇത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമാണ് പകര്‍ന്നുനല്‍കിയത്. ഇബ്രിയില്‍ നന്നായി കൃഷിചെയ്യുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനവും ഇദ്ദേഹം അടുത്തിടെ ഏര്‍പ്പെടുത്തിയിരുന്നു. പി.എന്‍. രാജശേഖരന്‍, ഡോ.രാജു എബ്രാഹം, മജീദ് എന്നിവരാണ് ഈ പുരസ്കാരത്തിന് അര്‍ഹരായത്. ഇദ്ദേഹത്തിന് എല്ലാ പിന്തുണയുമായി ഭാര്യ കമറുന്നീസയും ഉണ്ട്. സഫര്‍, സനാ ബഷീര്‍ എന്നിവരാണ് മക്കള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.