മസ്കത്ത്: സൊഹാറില്‍ ജോലിചെയ്യുന്ന മലപ്പുറം പൊന്നാനി സ്വദേശി വിനുവിന്‍െറ വ്രതാനുഷ്ഠാനത്തിന് സൗഹൃദത്തിന്‍െറ മധുരം. ബില്‍ഡിങ് മെറ്റീരിയല്‍സ് കടയിലെ ജീവനക്കാരനായ ഇദ്ദേഹം ഇത് 13ാമത്തെ വര്‍ഷമാണ് നോമ്പെടുക്കുന്നത്. സുഹൃത്തുക്കളോടുള്ള ഐക്യദാര്‍ഢ്യമായാണ് നോമ്പെടുത്തു തുടങ്ങിയതെന്ന് വിനു പറയുന്നു. സുഹൃത്തുക്കള്‍ ഭക്ഷണം ഉപേക്ഷിച്ച് പട്ടിണികിടക്കുമ്പോള്‍ താന്‍ ഭക്ഷണം കഴിക്കുന്നത് ശരിയല്ല എന്ന തോന്നലാണ് നിമിത്തമായത്. ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങള്‍ക്ക് സഹപ്രവര്‍ത്തകരായ മുസ്ലിം കൂട്ടുകാരാണ് മുന്നിട്ടിറങ്ങുക. ഇതിനുള്ള നന്ദിപ്രകടനം കൂടിയായാണ് വ്രതാനുഷ്ഠാനത്തെ കാണുന്നതെന്നും വിനു പറയുന്നു.
നോമ്പ് സമയത്ത് ഒരു ശാരീരിക പ്രശ്നവും അനുഭവപ്പെടാറില്ല. ശാരീരികവും മാനസികവുമായ ഉന്‍മേഷം അനുഭവപ്പെടുന്നതിനാല്‍ റമദാനിലെ മുഴുവന്‍ നോമ്പും എടുക്കുന്നു. സഹപ്രവര്‍ത്തകനായ സഗീര്‍ ഹുസൈനുമൊത്ത് തരിക്കഞ്ഞിയും ഫ്രൂട്ട്സുമൊക്കെയായി മുറിയിലാണ് നോമ്പുതുറ. തുടര്‍ന്ന് കടയിലേക്ക് പോകും. 12 മണിയോടെ കടയടച്ച ശേഷം ഭക്ഷണം വാങ്ങിയാണ് റൂമിലത്തൊറ്. അത്താഴത്തിന് മൂന്നര മണിക്ക് എഴുന്നേല്‍ക്കുമെങ്കിലും വെള്ളം മാത്രം കുടിക്കും. നോമ്പുകാലത്ത് മിക്കവാറും ഒമാനില്‍തന്നെയാണ് ചെലവഴിച്ചതെന്നും വിനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.