കാവാലത്തിന്‍െറ നിര്യാണത്തില്‍  പ്രവാസി ജഅലാന്‍ അനുശോചിച്ചു

മസ്കത്ത്: നാട്ടുതനിമ കൊണ്ട് മലയാള നാടകവേദിയുടെ രംഗപടം മാറ്റിയെഴുതിയ നാടകാചാര്യനായിരുന്നു കാവാലം നാരായണ പണിക്കരെന്ന് പ്രവാസി ജഅലാന്‍ അനുശോചന യോഗം അഭിപ്രായപ്പെട്ടു. മലയാളത്തനിമ തെളിഞ്ഞുനില്‍ക്കുന്ന അവനവന്‍ കടമ്പ, ദൈവത്താര്‍, തെയ്യതെയ്യം തുടങ്ങിയ നാടകങ്ങള്‍ സൃഷ്ടിച്ച കാവാലം വിഖ്യാത സംസ്കൃത നാടകങ്ങള്‍ ഇന്ത്യയില്‍ ഉടനീളം അവതരിപ്പിക്കുകയും ചെയ്തു. അന്യംനിന്ന നാടന്‍കലകള്‍ക്ക് പുതുജീവന്‍ പകര്‍ന്ന മഹാപ്രതിഭയുടെ വിയോഗം മലയാളത്തിന് തീരാനഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. അനുശോചന യോഗത്തില്‍ പ്രസിഡന്‍റ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സിറാജ് ദവാരി നന്ദി പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.