റസ്റ്റാറന്‍റുകള്‍ക്ക് ടൂറിസം  മന്ത്രാലയത്തിന്‍െറ അനുമതി ആവശ്യമില്ല

മസ്കത്ത്: റസ്റ്റാറന്‍റുകള്‍ ആരംഭിക്കുന്നതിന് ഇനി ടൂറിസം മന്ത്രാലയത്തിന്‍െറ അനുമതി ആവശ്യമില്ളെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത അല്‍മഹ്റൂഖി പറഞ്ഞു. ടൂറിസം അടക്കം വിവിധ മന്ത്രാലയങ്ങളുടെ അനുമതിക്കായി നടക്കുന്നത് ബിസിനസുകാര്‍ക്ക് പ്രയാസമുണ്ടാക്കുന്നത് മനസ്സിലാക്കിയാണ് പുതിയ തീരുമാനം. 
ടൂറിസം റസ്റ്റാറന്‍റുകള്‍ക്കുമാത്രമേ ഭാവിയില്‍ അനുമതി ആവശ്യമുള്ളൂ. 
ഇന്‍വെസ്റ്റ് ഈസി സംവിധാനം മുഖേന നടപടിക്രമങ്ങള്‍ ഇപ്പോള്‍ മുമ്പത്തെക്കാള്‍ എളുപ്പമായതായും അവര്‍ പറഞ്ഞു. അതേസമയം, റസ്റ്റാറന്‍റ് ഏതെങ്കിലും ടൂറിസം സംരംഭത്തിന് അനുബന്ധമായാണ് പ്രവര്‍ത്തനമാരംഭിക്കാന്‍ ലക്ഷ്യമിടുന്നതെങ്കില്‍ മന്ത്രാലയത്തിന്‍െറ അനുമതി ആവശ്യമാണ്. 
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമാണ് ടൂറിസം പദ്ധതികള്‍ക്ക് കീഴില്‍ റസ്റ്റാറന്‍റുകള്‍ക്ക് അനുമതി നല്‍കാവൂവെന്നാണ് പുതിയ നിയമഭേദഗതിയെന്നും അല്‍മഹ്റൂഖി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.