സലാല കെ.എം.സി.സി   ഇഫ്താര്‍ മീറ്റ്  സംഘടിപ്പിച്ചു

സലാല: കെ.എം.സി.സി ദോഫാര്‍ ക്ളബ് ഗ്രൗണ്ടില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.  ദോഫാര്‍ തൊഴില്‍ മന്ത്രാലയ ട്രെയ്നിങ് ഡയറക്ടര്‍ ശൈഖ് നായിഫ് അഹമദ് അല്‍ ശാന്‍ഫരി, ദോഫാര്‍ ക്ളബ് ചെയര്‍മാന്‍  ശൈഖ് അലി ബിന്‍ അഹ്മദ് അല്‍ റവാസ്, ക്ളബ് ഭാരവാഹികളായ അഹ്മദ് സാലം അല്‍ ഹദ്ദാദ്, ഫൈസല്‍ അബ്ദുള്ള  അലി അല്‍ റവാസ് തുടങ്ങിയ സ്വദേശി പ്രമുഖര്‍ മുഖ്യാതിഥികളായിരുന്നു. 
ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് പ്രസിഡന്‍റ് മന്‍പ്രീത് സിങ്, വൈസ് പ്രസിഡന്‍റ് യു.പി ശശീന്ദ്രന്‍, മലയാള വിഭാഗം കണ്‍വീനര്‍ ഡോ. നിഷ്താര്‍, കോണ്‍സുലര്‍ ഏജന്‍റ് രാജഗോപാല്‍, ഐ.എം.ഐ  പ്രസിഡന്‍റ്  കെ. മുഹമ്മദ് സാദിഖ് ,കെ.എം. ഹാഷിം, പവിത്രന്‍  കൈരളി സലാല, സനാതനന്‍, ശ്രീകുമാര്‍ തുടങ്ങി സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. കെ.എം.സി.സി പ്രസിഡന്‍റ് അസീസ് ഹാജി മണിമല, ഹുസൈന്‍ കാച്ചിലോടി, ബഷീര്‍ ഇടമണ്‍,  ഇഫ്താര്‍ കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ പെരിങ്ങത്തൂര്‍, കണ്‍വീനര്‍ ഹൈദര്‍ നരിക്കുനി, റഷീദ് കല്‍പറ്റ, എം.കെ. മുഹമ്മദ് നജീബ്, ആര്‍.കെ. അഹ്മദ്, അബ്ദുല്‍ ഹമീദ് ഫൈസി, വി.പി. അബ്ദുസ്സലാം ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.  

കൈരളി ഇബ്ര യൂനിറ്റ് സംഘടിപ്പിച്ച നോമ്പുതുറ
 


കൈരളി നോമ്പുതുറ സംഘടിപ്പിച്ചു
മസ്കത്ത്: കൈരളി ആര്‍ട്സ്  ക്ളബ്  ഇബ്ര  യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ബുസൈദി ഹാളില്‍ നോമ്പുതുറ സംഘടിപ്പിച്ചു. ആയിരത്തോളം പേര്‍ പങ്കെടുത്തു.  പരിപാടിയില്‍ ബെന്നി ഇഫ്താര്‍ ആശംസകള്‍ നേര്‍ന്നു. മുഹ്യുദ്ദീന്‍ ഫൈസി നമസ്കാരത്തിന് നേതൃത്വം നല്‍കി. യൂനിറ്റ് സെക്രട്ടറി പ്രകാശ് സ്വാഗതവും ശങ്കരനാരായണന്‍ നന്ദിയും പറഞ്ഞു.  ഇബ്ര കോളജിലെ മുനീര്‍ മാസ്റ്റര്‍, കൈരളി പ്രസിഡന്‍റ് മോഹന്‍ കരിവെള്ളൂര്‍, സെക്രട്ടേറിയറ്റ് അംഗം സൂരജ് പി.ജെ, കേരള വിങ് കോ കണ്‍വീനര്‍ സന്തോഷ് കുമാര്‍, ട്രഷറര്‍ സന്തോഷ് പിള്ള, അനീഷ്, ബിഭീഷ്, രാജേന്ദ്രന്‍, പ്രഭാത്, പീതാംഭരന്‍, ഇര്‍ഫാന്‍, അശോകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.