മത്ര: മത്ര സൂഖ് ഇന്ന് വ്യത്യസ്തമായൊരു നോമ്പുതുറക്കാണ് സാക്ഷ്യം വഹിച്ചത്. സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഒമാനി സന്നദ്ധ സേവകരാണ് മത്രയിലത്തെുന്നവര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കിയത്.
മുന്നറിയിപ്പൊന്നുമില്ലാതെ വിഭവങ്ങളുമായി വാഹനങ്ങളിലത്തെി ബാഡ്ജ് ധരിച്ച വളന്‍റിയര്‍മാര്‍ സൂഖിന്‍െറ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. കണ്ടുനില്‍ക്കുന്നവരില്‍ ആശ്ചര്യം നിറക്കുമാറ് ഓടിനടന്ന് വിഭവങ്ങള്‍ വിതരണം ചെയ്യുന്ന ഒമാനി യുവാക്കളെ പലരും നടാടെയാണ് കാണുന്നത്.
സൂഖിന്‍െറ ഒരറ്റം മുതല്‍ മറുതലവരെ സുപ്രവിരിച്ച് അതിഥികളെ ഇവര്‍ വരവേറ്റു. നാദിയ മസ്കത്തും ഫരീഖതുല്‍ അത്തയും സംയുക്തമായാണ് നോമ്പുതുറയൊരുക്കിയത്. വിളമ്പലും വിതരണവും ഒമാനികളാണ് നടത്തിയത്.
അടുത്ത വര്‍ഷവും ആവശ്യമായ മുന്നൊരുക്കങ്ങളോടെ ഇതുപോലുള്ള ഇഫ്താറുകള്‍ സംഘടിപ്പിക്കുമെന്ന് സംഘടനാ പ്രതിനിധിയായ റഹമ ഉമ്മു ജാസിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.